Saturday, March 14, 2026 Last Updated 2 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 13 Mar 2026 02.43 PM

അമിത വേഗത്തിലെത്തി ഒടുവില്‍ മലര്‍ന്നടിച്ച് റോഡില്‍: എഴുന്നേറ്റെത്തി ബൈക്ക് റൈഡറിന്റെ തമ്പ്‌സ് അപ്പ്, വൈറലായി വീഡിയോ

biker, accident, road, thumbs-up

റോഡപകടങ്ങളുമായി ബന്ധപ്പെട്ട ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഹൈവേയിലൂടെ അമിതവേഗതയില്‍ പോകുമ്പോള്‍ കാറുമായി കൂട്ടിയിടിച്ച് തെറിച്ച് വീണിട്ടും, ഒട്ടും പതറാതെ അസാമാന്യമായ ശാന്തത പ്രകടിപ്പിച്ച ബൈക്ക് യാത്രികന്റെ വീഡിയോയാണ് നെറ്റീസണ്‍സിനിടയില്‍ ശ്രദ്ധ നേടുന്നത്. വിക്കി സര്‍ക്കാര്‍ എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് താന്‍ നേരിട്ട അപകടത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. അപ്രതീക്ഷിത അപകടം നടന്നിട്ടും ഒട്ടം അസ്വസ്ഥത കാണിക്കാതെ സമചിത്തത പാലിച്ച അദ്ദേഹത്തിനെ നിരവധി പേരാണ് അഭിനന്ദിച്ചത്.

തിരക്ക് അധികമില്ലാത്ത ഹൈവേയിലൂടെ ബൈക്കില്‍ പോകുമ്പോഴാണ് കാറുമായി കൂട്ടിയിടിയുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ വിക്കി തെറിച്ച് പോവുകയും റോഡില്‍ വീഴുകയും ചെയ്തു. എന്നാല്‍, ഒരു നിമിഷത്തിന് ശേഷം ഒട്ടും പതറാതെ എഴുന്നേറ്റ് കാര്‍ െ്രെഡവര്‍ക്ക് ഒരു 'തമ്പ്‌സ് അപ്പ്' നല്‍കുന്ന വിക്കിയുടെ വിഡിയോയാണ് ഏവരെയും അമ്പരപ്പിച്ചത്. 'എനിക്ക് ഇനി അകയുടെ ആവശ്യമില്ല' എന്ന ക്യാപ്ഷനോടെ വിക്കി പങ്കുവെച്ച വീഡിയോ ഇതിനോടകം അറുപത് ലക്ഷത്തിലധികം പേരാണ് കണ്ടത്. വിക്കിയുടെ ലാഘവത്തോടെയുള്ള ഈ പെരുമാറ്റം കണ്ട് അമ്പരന്ന സമൂഹ മാധ്യമ ഉപയോക്താക്കള്‍, അദ്ദേഹം സുരക്ഷിതനാണോ എന്ന് അന്വേഷിക്കുന്നതിനൊപ്പം രസകരമായ കമന്റുകളും എഴുതി.

'ബ്രോ ഓക്കെയാണോ? ആ തമ്പ്‌സ് അപ്പ് എന്തായിരുന്നു? ചിരി വരുന്നു,' എന്നായിരുന്നു ഒരാള്‍ കുറിച്ചത്. 'നീ സുഖമായിരിക്കുന്നുവെന്ന് കരുതുന്നു. അപകടത്തിന് കാരണം നിന്റെ ഭാഗത്തെ തെറ്റാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ടാകാം, എങ്കിലും നീ സുരക്ഷിതനായി എഴുന്നേറ്റതില്‍ സന്തോഷം,' എന്ന് മറ്റൊരാള്‍ കുറിച്ചു. അപകടസമയത്ത് താന്‍ ഹൈവേയില്‍ ഏകദേശം 110115 സാുവ വേഗതയിലാണ് യാത്ര ചെയ്തിരുന്നതെന്ന് വിക്കി സര്‍ക്കാര്‍ വ്യക്തമാക്കി. ഒരു സ്‌കൂട്ടര്‍ യാത്രികന്‍ തന്നെ മറികടന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് അദ്ദേഹം പറയുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW