Sunday, March 15, 2026 Last Updated 55 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 08.46 AM

600 രൂപ യാത്രാക്കൂലി നല്‍കിയില്ല: നടുറോഡില്‍ തമ്മില്‍ തല്ലി കാബ് ഡ്രൈവറും, യുവതിയും: വീഡിയോ വൈറല്‍

woman, cab, driver. dispute, road

യാത്രാക്കൂലിയെ ചൊല്ലി ടാക്‌സി ഡ്രൈവര്‍മാരും യാത്രക്കാരും തമ്മില്‍ തല്ലുകൂടുന്നത് ഒരു പുതിയ സംഭവമല്ല. എന്നാല്‍ കഴിഞ്ഞ ദിവസം നോയിഡയില്‍ ഒരു കാബ് ഡ്രൈവറും യുവതിയും തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നോയിഡയില്‍ നിന്ന് ടാക്‌സിയില്‍ എത്തിയ യുവതി 600 രൂപ നല്‍കാതെ ഒഴിഞ്ഞുമാറിയതാണ് തര്‍ക്കത്തിന് തുടക്കമിട്ടത്. സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ പകര്‍ത്തിയ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

വീഡിയോയുടെ തുടക്കത്തില്‍, ഒരാള്‍ ' ഈ മേഡം നോയിഡയില്‍ നിന്ന് ടാക്‌സിയില്‍ വന്നതാണ്, പക്ഷേ ഇവര്‍ പണം നല്‍കുന്നില്ല.' എന്ന് പറയുന്നത് കേള്‍ക്കാം. തര്‍ക്കത്തിനിടയില്‍, െ്രെഡവര്‍ സ്ത്രീയുടെ ബാഗ് പിടിച്ച് വാങ്ങുന്നു. തുടന്ന് അവര്‍ ബാഗ് വിട്ടുനല്‍കാന്‍ ആവശ്യപ്പെടുമ്പോള്‍ െ്രെഡവര്‍ അതിന് തയ്യാറാകുന്നില്ല. അതോടൊപ്പം തന്നെ താന്‍ പണം നല്‍കിയെന്ന് സ്ത്രീ ആവര്‍ത്തിച്ച് പറയുന്നതും വീഡിയോയില്‍ കാണാം. 'ഞാന്‍ അയച്ചിട്ടുണ്ട്, ഓണ്‍ലൈന്‍ വഴിയാണ് നല്‍കിയത്.' എന്നാണ് സ്ത്രീ പറയുന്നത്. എന്നാല്‍ അത് കേള്‍ക്കാതെ പോലീസ് വന്നതിന് ശേഷം മാത്രമേ താന്‍ ബാഗ് വിട്ടുനല്‍കൂവെന്ന് െ്രെഡവറും ഉറപ്പിച്ചു പറയുന്നു.

തര്‍ക്കത്തിനിടയില്‍, ഒരു വഴിയാത്രക്കാരന്‍ സ്ത്രീയോട് പേയ്‌മെന്റ് നടത്തിയതിന് തെളിവുണ്ടോ എന്ന് ചോദിക്കുന്നു. അപ്പോള്‍ താന്‍ ക്യാഷ് ആയാണ് പണം നല്‍കിയതെന്ന് സ്ത്രീ പറയുന്നു. പരസ്പരവിരുദ്ധമായ അവകാശവാദങ്ങള്‍ക്കിടയില്‍ ഒടുവില്‍, െ്രെഡവര്‍ ആ സ്ത്രീയുടെ ബാഗ് വിട്ടുനല്‍കുന്നു. എന്നാല്‍ അവിടെയും തര്‍ക്കം അവസാനിക്കുന്നില്ല. ചുറ്റുമുള്ളവരോട് തര്‍ക്കിക്കുന്ന സ്ത്രീ, അസഭ്യമായ വാക്കുകള്‍ ഉപയോഗിക്കുന്നു.
വീഡിയോയുടെ അവസാനം െ്രെഡവര്‍ ഫോണുമായി ഓടുന്നതും യുവതി പിന്നാലെ ഓടുന്നതുമാണ് കാണുന്നത്. പണം നല്‍കിയതിന് കൃത്യമായ തെളിവ് ഹാജരാക്കാന്‍ യുവതിക്ക് കഴിയാതിരുന്നതും െ്രെഡവറുടെ പ്രകോപനപരമായ പെരുമാറ്റവും സംഭവം കൂടുതല്‍ വഷളാക്കുകയായിരുന്നു.

ഈ സംഭവത്തെത്തുടര്‍ന്ന് ഡിജിറ്റല്‍ ഇടപാടുകളിലെ വിശ്വാസ്യതയെക്കുറിച്ചും വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതയെക്കുറിച്ചും വലിയ ചര്‍ച്ചകളാണ് ഓണ്‍ലൈനില്‍ നടക്കുന്നത്. ഇടപാടുകളില്‍ ആളുകള്‍ പരസ്പരം വിശ്വസിക്കാത്ത ഒരു സമൂഹമായി ഇന്ത്യ മാറുന്നുവോ എന്ന് സംശയം തോന്നുന്നുവെന്നാണ് ഒരാള്‍ കുറിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ അത് ബിസിനസ്സ് മേഖലയിലെ വിശ്വാസ്യതയെ തകര്‍ക്കുകയും സത്യസന്ധമായ കച്ചവടം കൂടുതല്‍ ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW