Wednesday, March 11, 2026 Last Updated 3 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 10 Apr 2025 11.48 AM

സുഗന്ധം പൊഴിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിയ്ക്കാന്‍ ഒരുങ്ങി ഇന്‍ഫിനിക്‌സ്

infinix-note-50

ഇന്‍ഫിനിക്‌സ് അടുത്തിടെ ഇന്ത്യയില്‍ തങ്ങളുടെ നോട്ട് സീരീസിലെ ഏറ്റവും പുതിയ മോഡലായി ഇന്‍ഫിനിക്‌സ് നോട്ട് 50x 5G ലോഞ്ച് ചെയ്തിരുന്നു. ഇതേ സീരീസിലേക്ക് ഇപ്പോള്‍ ഇന്‍ഫിനിക്‌സ് നോട്ട് 50s 5G+ (Infinix Note 50s 5G+) എന്ന മോഡലാണ് കമ്പനി പുതിയതായി അവതരിപ്പിക്കാന്‍ പോകുന്നത്. ഏപ്രില്‍ 18 വെള്ളിയാഴ്ച ഇന്‍ഫിനിക്‌സ് നോട്ട് 50s 5G+ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്ന് ഇന്‍ഫിനിക്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് സ്മാര്‍ട്ട്‌ഫോണുകളിലൊന്നും അധികം കണ്ടിട്ടില്ലാത്ത 'എനര്‍ജൈസിംഗ് സെന്റ്-ടെക്' ഫീച്ചറുമായാണ് ഈ ഫോണ്‍ എത്തുന്നത്. കാണുന്നതിനും സ്പര്‍ശിക്കുന്നതിനും അപ്പുറത്തേക്ക് സ്മാര്‍ട്ട്ഫോണ്‍ എക്‌സ്പീരിയന്‍സ് വ്യാപിപ്പിക്കുന്ന ഓലാഫാക്റ്ററി സെന്‍സേഷനുകള്‍ അവതരിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഇന്‍ഫിനിക്‌സ് നോട്ട് 50s 5G+ ന്റെ പ്രീമിയം വീഗന്‍ ലെതര്‍ ബാക്ക് പാനലുള്ള മറൈന്‍ ഡ്രിഫ്റ്റ് കളര്‍ വേരിയന്റില്‍ ആണ് ഉന്മേഷദായകവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ സുഗന്ധം ഉള്‍പ്പെടുത്തുന്ന മൈക്രോഎന്‍ക്യാപ്‌സുലേഷന്‍ സാങ്കേതികവിദ്യ ഇന്‍ഫിനിക്‌സ് അവതരിപ്പിക്കുന്നത്. ഇതിലെ ഫ്രാഗ്നന്‍സിന്റെ തീവ്രതയും ദൈര്‍ഘ്യവും ഉപയോഗ രീതികളെയും പരിസ്ഥിതി സാഹചര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നുവെന്ന് പറയപ്പെടുന്നു. അടുത്തിടെ ലോഞ്ച് ചെയ്ത ഇന്‍ഫിനിക്‌സ് നോട്ട് 50x 5G-യുടെ അതേ ഡിസൈന്‍ തന്നെയാണ് ഏപ്രില്‍ 18ന് വരാനിരിക്കുന്ന ഈ ഫോണിനും ഉള്ളതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്‍ഫിനിക്‌സ് നോട്ട് 50s 5G+ ന്റെ അഷ്ടഭുജാകൃതിയിലുള്ള ക്യാമറ ഐലന്‍ഡില്‍ 64MP മെയിന്‍ ക്യാമറയടക്കം മൂന്ന് സെന്‍സറുകളും വിവിധ യൂസര്‍ ആക്ടിവിറ്റികളുമായി പൊരുത്തപ്പെടുന്ന ഒരു ഹാലോ എല്‍ഇഡി ലൈറ്റിംഗും ഉണ്ട്. മെറ്റാലിക് ഫിനിഷുള്ള ടൈറ്റാനിയം ഗ്രേ, റൂബി റെഡ് നിറങ്ങളിലും ഈ സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാകും. ഇന്‍ഫിനിക്സ് നോട്ട് 50s 5G+ ന്റെ മറ്റ് പ്രധാന ഫീച്ചറുകളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ലോഞ്ചിന് മുന്നോടിയായി വരും ദിവസങ്ങളില്‍ കൂടുതല്‍ ഡീറ്റെയില്‍സ് പുറത്തുവിടും എന്നാണ് പ്രതീക്ഷിക്കുന്നത്.

Ads by Google
Ads by Google
TRENDING NOW