Friday, March 27, 2026 Last Updated 3 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 29 Mar 2025 04.16 PM

പ്രതിഷേധം ശക്തമായി; എമ്പുരാനില്‍ ചില മാറ്റങ്ങള്‍ വരുത്തും,തിങ്കളാഴ്ചയോടെ മാറ്റം പൂര്‍ത്തിയാക്കും

empuran, pritviraj, mohanlal
photo; instagram

തിരുവനന്തപുരം; മോഹന്‍ലാല്‍ - പൃഥ്വിരാജ് ചിത്രം എമ്പുരാനില്‍ മാറ്റം വരുത്താനായി ധാരണ. ചില ഭാഗങ്ങള്‍ മാറ്റം വരുത്താനാണ് ധാരണയായിരിക്കുന്നത്. വോളന്ററി മോഡിഫിക്കേഷന്‍ വരുത്താനായും തീരുമാനമായി. സിനിമയ്‌ക്കെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് അധികൃതരുടെ നീക്കം.അതേസമയം, നിര്‍മാതാക്കള്‍ തന്നെയാണ് സിനിമയില്‍ മാറ്റം ആവശ്യപ്പെട്ടതെന്നാണ് വിവരം. തിങ്കളാഴ്ചയോടെ മാറ്റം പൂര്‍ത്തിയാക്കും. അതുവരെ നിലവിലെ സിനിമ പ്രദര്‍ശനം തുടരും.

ചില രംഗങ്ങള്‍ മാറ്റാനും ചില പരാമര്‍ങ്ങള്‍ മ്യൂട്ട് ചെയ്യാനുമാണ് തീരുമാനം. ചിത്രത്തില്‍ 17 ലേറെ ഭാഗങ്ങളില്‍ മാറ്റം വരും. കലാപത്തിന്റ കൂടുതല്‍ ദൃശ്യങ്ങള്‍, സ്ത്രീകള്‍ക്കെതിരായ ആക്രമണ ദൃശ്യങ്ങള്‍ എന്നിവയിലും മാറ്റം വരും. വില്ലന്‍ കഥാപാത്രത്തിന്റ പേരും മാറും. എന്നാല്‍ ഇത് റീ സെന്‍സറിങ് അല്ല, മോഡിഫിക്കേഷന്‍ ആണെന്നാണ് വിവരം. എമ്പുരാന്‍ സിനിമക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രവും നേതാക്കളും രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍ ആരാധകരെ വഞ്ചിച്ചെന്നും പൃഥ്വിരാജ് ഹിന്ദു വിരുദ്ധ നിലപാട് സ്വീകരിച്ചെന്നുമാണ് ഓര്‍ഗനൈസറിലെ വിമര്‍ശനം. അതിനിടെ, സിനിമക്ക് രണ്ട് കട്ടാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചതെന്ന രേഖ പുറത്തുവന്നു. സെന്‍സര്‍ ബോര്‍ഡിലെ ആര്‍എസ്എസ് നോമിനികള്‍ കാര്യമായി ഇടപെട്ടില്ലെന്ന വിമര്‍ശനവും സംഘടനക്കുണ്ട്.

Ads by Google
Saturday 29 Mar 2025 04.16 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW