Wednesday, March 11, 2026 Last Updated 10 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 22 Mar 2025 01.08 PM

നീണ്ട ഇടവേളയ്ക്ക് ശേഷം പെബിള്‍ തിരിച്ചെത്തുന്നു ; എത്തുന്നത് ഗംഭീര രണ്ട് വാച്ചുകളുമായി

pebble

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം പെബിള്‍ (Pebble) ബ്രാന്‍ഡ് അതിന്റെ സ്ഥാപകനായ എറിക് മിജിക്കോവ്സ്‌കി ( Eric Migicovsky)യുടെ നേതൃത്വത്തില്‍ ഒരു തിരിച്ചുവരവ് നടത്തുകയാണ്. പെബിള്‍ എന്നത് സ്മാര്‍ട്ട് വാച്ച് മേഖലയില്‍ ഒരു പ്രമുഖ ബ്രാന്‍ഡായിരുന്നു. അവരുടെ വാച്ചുകള്‍ അവതരിപ്പിച്ച സവിശേഷതകളും ഡിസൈനും കാരണം സാങ്കേതിക വിദഗ്ധര്‍ക്കിടയില്‍ വളരെ ജനപ്രിയമായിരുന്നു. എന്നാലിപ്പോ പുതിയ രണ്ട് ഇ-പേപ്പര്‍ വാച്ച് പുറത്തിറക്കിയിരിക്കുകയാണ് പെബിള്‍. കോര്‍ 2 ഡ്യുവോ (Core 2 Duo ), കോര്‍ ടൈം 2 (Core Time 2 ) എന്നീ പേരുകളിലാണ് ഇ-പേപ്പര്‍ വാച്ച് പുറത്തിറങ്ങുക.

ഈ രണ്ട് വാച്ചുകളും കസ്റ്റമൈസ് ചെയ്യാവുന്നതാണ്. വാച്ച് ഫേസുകള്‍, ആപ്പുകള്‍ എന്നിവ ഉപയോക്താക്കള്‍ക്ക് സ്വന്തമായി സൃഷ്ടിക്കാനും ഇന്‍സ്റ്റാള്‍ ചെയ്യാനും കഴിയും. കമ്പനിയുടെ സ്വന്തം സൈറ്റില്‍ (https://store.repebble.com/) നിന്ന് ഇപ്പോള്‍ ഈ സ്മാര്‍ട്ട് വാച്ചുകള്‍ ബുക്ക് ചെയ്യാം. കോര്‍ 2 ഡ്യുവോക്ക് 149 യുഎസ് ഡോളറും കോര്‍ ടൈം 2വിന് 225 യുഎസ് ഡോളറുമാണ് വില വരുന്നത്. എപ്പോഴും ഓണ്‍ ആയ ഇ-പേപ്പര്‍ ഡിസ്‌പ്ലേകള്‍, ദീര്‍ഘകാലം നിലനില്‍ക്കുന്ന ബാറ്ററികള്‍, ഫിസിക്കല്‍ ബട്ടണുകള്‍, ലളിതമായ ഡിസൈനുകള്‍ എന്നിവയാണ് വാച്ചിന്റെ പ്രത്യേകതകള്‍. കോര്‍ 2 ഡ്യുവോക്ക് 1.26 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയുണ്ട്. അതേസമയം കോര്‍ ടൈം 2 വിന് 1.5 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ്. രണ്ട് മോഡലുകള്‍ക്കും എഐ വോയ്സ് അസിസ്റ്റന്റ് പിന്തുണയും ഉണ്ട്.

രക്തസമ്മര്‍ദ നിരീക്ഷണം, ഹൃദയമിടിപ്പ് നിരീക്ഷണം, സ്ത്രീകളുടെ ആരോഗ്യ ട്രാക്കിങ് എന്നിവയ്ക്കും പ്രത്യേകം ഫീച്ചറുകളുണ്ട്. കോര്‍ 2 ഡ്യുവോനും കോര്‍ ടൈം 2നും ജല പ്രതിരോധത്തിനായി ഐപി67 റേറ്റിങ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കോര്‍ 2 ഡ്യുവോ ഐക്കണിക് പെബിള്‍ 2 നോട് ഏതാണ്ട് സമാനമായ മോഡലാണ്. കറുപ്പും വെളുപ്പുമുള്ള ഇ-പേപ്പര്‍ ഡിസ്പ്ലേയാണ് നല്‍കിയിരിക്കുന്നത്. ഒരു മൈക്രോഫോണ്‍, ഭാരം കുറഞ്ഞ പോളികാര്‍ബണേറ്റ് ഫ്രെയിം, മറ്റ് സ്മാര്‍ട്ട് വാച്ചുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പെബിള്‍ വാച്ചുകള്‍ക്ക് വളരെ നീണ്ട ബാറ്ററി ലൈഫ് ആണ് നല്‍കുന്നത്. അതേ ബാറ്ററി ബാക്കപ്പ് തന്നെ കോര്‍ 2 ഡ്യുവോനും കോര്‍ ടൈം 2വിനും നല്‍കുന്നുണ്ട്. 30 ദിവസത്തെ മികച്ച ബാറ്ററി ലൈഫാണ് നല്‍കുന്നത്. ഇത് ഉപയോക്താക്കള്‍ക്ക് നിരവധി ദിവസം വരെ ചാര്‍ജ് ചെയ്യാതെ വാച്ച് ഉപയോഗിക്കാന്‍ സാധ്യമാക്കും.

ഇന്‍ബില്‍റ്റ് മൈക്രോഫോണിന്റെയും സ്പീക്കറിന്റെയും സഹായത്തോടെ കോളുകള്‍ വിളിക്കാനും അറ്റന്‍ഡ് ചെയ്യാനും ഉപയോക്താക്കളെ സഹായിക്കുന്നു. ഇതില്‍ ഇന്‍ബില്‍റ്റ് ഗെയിമുകളുണ്ട്, കൂടാതെ എഐ വോയ്സ് സഹായവും ഉള്‍പ്പെടുന്നു. 390x390 പിക്‌സല്‍ റെസലൂഷനും 600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസുമുള്ള 1.5 ഇഞ്ച് അമോലെഡ് കളര്‍ ഡിസ്പ്ലേയാണ് കോര്‍ ടൈം 2വിനുള്ളത്. സ്മാര്‍ട്ട് വാച്ചിന്റെ ബോഡിയില്‍ മെറ്റലിന്റെ കൂട്ടുണ്ട്. കൂടാതെ ഒരു ക്രൗണ്‍ റൊട്ടേഷന്‍ ബട്ടണും ഇതിലുണ്ട്. ഇത് എഐ പിന്തുണയുള്ള വോയ്സ് അസിസ്റ്റന്റിനൊപ്പമാണ് വരുന്നത്. കൂടാതെ ബ്ലൂടൂത്ത് വി5.1 കോളിങ് വാഗ്ദാനം ചെയ്യുന്നു. കോര്‍ ടൈം 2-ല്‍ ഒരു ടച്ച്സ്‌ക്രീന്‍, ഹൃദയമിടിപ്പ് മോണിറ്റര്‍, മൈക്രോഫോണ്‍, സ്പീക്കര്‍ എന്നിവയും ഉള്‍പ്പെടുന്നു.

Ads by Google
Ads by Google
TRENDING NOW