-->
ന്യൂഡല്‍ഹി : ഏറ്റവുമധികം സന്തോഷിക്കുന്ന ജനതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ഏറെ താഴെ. വര്‍ഷം തോറും പുറത്തുവരുന്ന ലോക ഹാപ്പിനസ് റിപ്പോര്‍ട്ടിലാണ് ഈ വര്‍ഷവും യുദ്ധഭീതിയൊഴിയാത്ത യുക്രൈനിനും പാകിസ്താനും നേപ്പാളിനും താഴെയാണ് ഇന്ത്യയുടെ സ്ഥാനം. ലോകത്തിലെ ഏറ്റവും സന്തോഷകരമായ രാജ്യങ്ങളുടെ പട്ടികയിലെ 147 രാജ്യങ്ങളില്‍ 118-ാം സ്ഥാനത്ത്ഇന്ത്യ .
സന്തോഷത്തിനുള്ള ഇന്ത്യയുടെ ഈ വര്‍ഷത്തെ സ്‌കോര്‍ മുന്‍വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ടിട്ടുണ്ട്. 4.389 പോയിന്റുകളാണ് രാജ്യം നേടിയിരിക്കുന്നത്. മാത്രവുമല്ല ഇന്ത്യയിലെ വിവിധ വിഭാഗം ജനങ്ങള്‍ക്കിടയില്‍ വലിയ സന്തോഷ അസമത്വമുണ്ടെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. പ്രതിശീര്‍ഷ വരുമാനം, ആരോഗ്യം, ആയുര്‍ദൈര്‍ഘ്യം, സ്വന്തം ജീവിതത്തില്‍ സ്വയം തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം, അവസര സമത്വം, സഹജീവികളോടുള്ള ഇടപെടല്‍, അഴിമതി, സാമൂഹ്യ സുരക്ഷ തുടങ്ങി നിരവധി ഘടകങ്ങള്‍ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനാണ് പട്ടികയില്‍ ഏറ്റവും താഴെ.
അതേസമയം 2025 ലെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ അമേരിക്കയുടെ റെക്കോര്‍ഡ് താഴേക്ക് കൂപ്പുകുത്തി . 2012 ല്‍ 11-ാം സ്ഥാനത്തായിരുന്നു അമേരിക്ക ഇപ്പോള്‍ 24 -ാം സ്ഥാനത്തേയക്ക താഴ്ന്നു . 2024 ല്‍ യുഎസ് റിപ്പോര്‍ട്ടിലെ ആദ്യ 20 സ്ഥാനങ്ങളില്‍ നിന്ന് പുറത്തായിരുന്നു. 2025 ല്‍ യുഎസ് ഇപ്പോള്‍ 24ാം സ്ഥാനെത്തയിരിക്കുകയാണ് . മുന്‍വര്‍ഷങ്ങളിലെ പോലെ ഇത്തവണവും ഫിന്‍ലന്‍ഡ് തന്നെയാണ് ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ ജനങ്ങളുള്ള രാജ്യം. ഇത് തുടര്‍ച്ചയായി 8-ാം വര്‍ഷമാണ് ഫിന്‍ലന്‍ഡ് ഈ നേട്ടം സ്വന്തമാക്കുന്നത്.
ഏറ്റവും സന്തോഷകരമായ 10 രാജ്യങ്ങളുടെ പട്ടിക.
1 ) ഫിന്‍ലാന്‍ഡ്
2)ഡെന്‍മാര്‍ക്ക്
3)ഐസലാന്റെ്
4)സ്വീഡന്‍
5)നെതര്‍ലാന്‍ഡ്
6) കോസ്റ്റ് റിക്ക
7) നോര്‍വേ
8)ഇസ്രയേല്‍
9)ലകസ്ംബര്‍ഗ്
10) മെക്‌സിക്കോ