Wednesday, March 11, 2026 Last Updated 4 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 20 Mar 2025 01.26 PM

വരുന്നു....പുത്തന്‍ ഫീച്ചറുകളുമായി ഓപ്പോയുടെ ഏറ്റവും മികച്ച ടാബ്

oppo-pad-4

പുത്തന്‍ ഫീച്ചറുകളുമായി എത്തുകയാണ് ഓപ്പോ പുറത്തിറക്കുന്ന ഓപ്പോ പാഡ് 4 പ്രോ ടാബ്ലറ്റ്. ലോകത്തിലെ ആദ്യത്തെ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ്-പവര്‍ ടാബ്ലെറ്റ് ആയിരിക്കുമെന്നാണ് കമ്പനി പറയുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പുറത്തിറങ്ങിയ പാഡ് 3 പ്രോയ്ക്ക് പകരമായാണ് ഓപ്പോ പാഡ് 4 പ്രോ എന്ന പേരില്‍ ഒരു ഫ്ലാഗ്ഷിപ്പ് ടാബ്ലെറ്റ് പുറത്തിറക്കുന്നത്. ഡിവൈസിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത 8 കോറുകള്‍ ഉള്ള ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് പ്രോസസര്‍ ആണ്.

AI System Booster 2.1ല്‍ പ്രവര്‍ത്തിക്കുന്ന പ്രോസസര്‍ മള്‍ട്ടി ടാസ്‌കിങ് എളുപ്പമാക്കുന്നതിനൊപ്പം വളരെക്കുറിച്ച് ബാറ്ററി മാത്രമേ ഉപയോഗിക്കൂ. അതായത്, ഹൈ റെസല്യൂഷന്‍ വീഡിയോകള്‍, മൊബൈല്‍ ഗെയിമുകള്‍, മള്‍ട്ടി ടാസ്‌കിങ് തുടങ്ങിയ കാര്യങ്ങള്‍ തീരെ ലാഗ് ഇല്ലാതെ ടാബ്ലറ്റിന് ചെയ്യാനാകും. വലിയ ബാറ്ററിയാണ് ഡിവൈസിലുള്ളത്. 10000 mAh battery ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കും. ഓപ്പോ പറയുന്നത് തുടര്‍ച്ചയായി 12 മണിക്കൂര്‍ ഫുള്‍ എച്ച് ഡി വീഡിയോ കണാനുള്ള കരുത്ത് ബാറ്ററിക്ക് ഉണ്ടെന്നാണ്. വലിയ ബാറ്ററിയാണെങ്കിലും ഓപ്പോയുടെ ഡിസൈന്‍ മേന്മ ബാറ്ററിയെ ഡിവൈസിനുള്ളില്‍ ബുദ്ധിമുട്ടുകളില്ലാതെ സമന്വയിപ്പിക്കുന്നുണ്ട്. നല്ല ഗ്രിപ്പും വളരെ നേര്‍ത്ത ഭാരമില്ലാത്ത ബോഡിയും ഡിവൈസിനുണ്ട്. 3.4K റെസല്യൂഷനുള്ള 13.2 ഇഞ്ച് ഡിസ്പ്ലേയും ഓപ്പോ പാഡ് 4 പ്രോ ടാബ്ലെറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്

ഓപ്പോ പാഡ് 4 പ്രോയില്‍ വളരെ കനം കുറഞ്ഞ, ഭാരം കുറഞ്ഞ, കൈകളില്‍ ഉറച്ചിരിക്കുന്ന ഒരു ഡിസൈനിലാണ് വരുന്നത്. കരുത്തുള്ള മെറ്റാലിക് ബോഡി, കൂടുതല്‍ ഒപ്റ്റിമൈസ്ഡ് ആയ പ്രോസസര്‍, മെച്ചപ്പെട്ട ഹാര്‍ഡ് വെയര്‍, വലിയ ഡിസ്‌പ്ലേ എന്നിവയും പ്രത്യേകതകളാണ്. ഒരുപിടി പുതിയ ഫീച്ചറുകളാണ് പുതിയ ഓപ്പോ പാഡ് 4 പ്രോയിലുള്ളത്. മള്‍ട്ടി ഡിവൈസ് കണ്‍ക്ഷന്‍ ഒരു നല്ല ഉദാഹരണമാണ്. അടുത്തുള്ള മറ്റു ഡിവൈസുകളുമായി കണക്റ്റ് ചെയ്യാന്‍ ഇത് സഹായിക്കും. ഫോണ്‍സ്‌ക്രീന്‍ ടാബ്ലെറ്റിലേക്ക് കാസ്റ്റ് ചെയ്യാനും കഴിയും. റിവേഴ്‌സ് കണ്‍ട്രോള്‍, ടെക്സ്റ്റ് ഇന്‍പുട്ട്, ഫോണിലെ വിവരങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള ഫീച്ചര്‍ എന്നിവയും ഇതിലുണ്ട്. നിങ്ങളുടെ കൈവശമുള്ള എല്ലാ ഡിവൈസുകളും ഏറ്റവും കുറഞ്ഞത് ആന്‍ഡ്രോയിഡ് സോഫ്റ്റ് വെയറില്‍ പ്രവര്‍ത്തിക്കുന്നതാകണം എന്നത് മാത്രമാണ് നിബന്ധന.

Ads by Google
Ads by Google
TRENDING NOW