Wednesday, March 11, 2026 Last Updated 39 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 13 Mar 2025 03.04 PM

1,05,990 രൂപ വിലയുമായി ഗാര്‍മിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട് വാച്ച്

garmin-

ജനപ്രിയ സ്മാര്‍ട്ട് വാച്ച് നിര്‍മ്മാതാക്കളായ ഗാര്‍മിന്‍ (Garmin) ഉപയോക്താക്കള്‍ക്കായി പുത്തന്‍ വാച്ച് പുറത്തിറക്കിയിരിയ്ക്കകയാണ്. ഗാര്‍മിന്‍ എന്‍ഡ്യൂറോ 3 (Garmin Enduro 3 ) എന്ന സ്മാര്‍ട്ട് വാച്ചാണ് ഔട്ട്ഡോര്‍ പ്രേമികള്‍ക്കും സാഹസികര്‍ക്കും വേണ്ടി രൂപകല്‍പ്പന ചെയ്തിരിയ്ക്കുന്നത്. 1,05,990 രൂപ വിലയാണ് ഈ പ്രീമിയം സ്മാര്‍ട്ട് വാച്ചിന്റെ വില. രണ്ട് വര്‍ഷത്തെ വാറണ്ടിയോടെയാണ് ഇത് ലഭിക്കുന്നത്. പ്രീമിയം റീട്ടെയില്‍ സ്റ്റോറുകളിലും ഗാര്‍മിന്‍ ഇന്ത്യ വെബ്‌സൈറ്റിലും ഇത് ലഭ്യമാകും. ഗാര്‍മിന്റെ ഏറ്റവും പുതിയ മോഡലിന് വെറും 63 ഗ്രാം ഭാരം മാത്രമാണുള്ളത്. കൂടാതെ സോളാറില്‍ ഇത് ചാര്‍ജാവുകയും ചെയ്യും.

DLC കോട്ടിംഗുള്ള ടൈറ്റാനിയം വേരിയന്റ് ഉള്‍പ്പെടെ വിവിധ ഫിനിഷുകളില്‍ ലഭ്യമാണ് ഈ സ്മാര്‍ട്ട് വാച്ച്. GPS മോഡില്‍ 110 മണിക്കൂര്‍ വരെയും സ്മാര്‍ട്ട് വാച്ച് മോഡില്‍ 80 ദിവസം വരെയും ചാര്‍ജ് നില്‍ക്കും. ഓണ്‍ ഡിസ്പ്ലേ ഓണായി നിന്നാലും ചാര്‍ജിങ് കപ്പാസിറ്റി കുറയില്ലെന്നും കമ്പനി പറയുന്നുണ്ട്. 1.4 ഇഞ്ച് സ്‌ക്രീനാണ് ഇതിനുള്ളത്. നേരിട്ട് സൂര്യപ്രകാശത്തില്‍ പോലും അക്കങ്ങളും മറ്റും കൃത്യമായി കാണാന്‍ കഴിയുമെന്നും കമ്പനി ഉറപ്പ് നല്‍കുന്നുണ്ട്. സാധാരണയുള്ള സ്മാര്‍ട്ട് വാച്ചുകളില്‍ ലഭിക്കുന്ന ഉറക്കം, ഹൃദയമിടിപ്പ് ട്രാക്കിംഗ്, സ്റ്റെപ്പ് കൗണ്ട് തുടങ്ങിയ സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്നസ് ട്രാക്കിംഗ് സവിശേഷതകള്‍ ഇതിലുണ്ട്. ഇതിന് പുറമെ എന്‍ഡുറന്‍സ് സ്‌കോര്‍, റിയല്‍-ടൈം സ്റ്റാമിന ട്രാക്കിംഗ്, VO2 മാക്സ്, ട്രെയിനിങ്, റിക്കവറി ടൈം തുടങ്ങിയ നൂതന പ്രകടന മെട്രിക്സുകളും നിങ്ങള്‍ക്ക് ട്രാക്ക് ചെയ്യാന്‍ കഴിയും. ഗാര്‍മിന്‍ എന്‍ഡ്യൂറോ 3യില്‍ ടോപ്പോആക്ടീവ് മാപ്പുകള്‍ പ്രീലോഡ് ചെയ്തിട്ടുണ്ട്. കൂടാതെ കൃത്യമായ ട്രാക്കിംഗിനും ഓഫ്-റോഡ് നാവിഗേഷനും സഹായിക്കുന്ന മള്‍ട്ടി-ബാന്‍ഡ് GNSS ഇതില്‍ ലഭ്യമാണ്.

കമ്പനിയുടെ വിവിധ പരിശീലന ഉപകരണങ്ങളിലേക്കും ആക്സസ് നല്‍കാന്‍ ഈ സ്മാര്‍ട്ട് വാച്ചിന് കഴിയും. ഇതിനുപുറമെ, നീന്തല്‍, ബൈക്കിംഗ്, സ്‌കീയിംഗ്, കാര്‍ഡിയോ, യോഗ, പൈലേറ്റ്സ് എന്നിവയ്ക്കുള്ള ആനിമേറ്റഡ് വര്‍ക്കൗട്ടുകള്‍ക്കുള്ള പ്രൊഫൈലുകളും നിങ്ങള്‍ക്ക് ലഭിക്കും. ഈ സ്മാര്‍ട്ടില്‍ വാച്ചില്‍ 24/7 ഹൃദയമിടിപ്പ് നിരീക്ഷണത്തിന് പുറമെ പള്‍സ് ഓക്സ് സെന്‍സര്‍, ബോഡി ബാറ്ററി എനര്‍ജി മോണിറ്ററിംഗ്, സ്ട്രെസ് ട്രാക്കിംഗ്, ഉറക്കം എന്നിവ ഓട്ടോമാറ്റിക് ആയി രേഖപ്പെടുത്തും.

Ads by Google
Ads by Google
TRENDING NOW