Sunday, March 29, 2026 Last Updated 48 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 29 Mar 2026 12.59 PM

ബംഗാളില്‍ 250 മണ്ഡലങ്ങളില്‍ ആര്‍എസ്എസ് നടത്തിയത് 1.75 ലക്ഷം യോഗങ്ങള്‍

RSS conducted 1.75 lakh meetings across 250 constituencies in Bengal

കൊല്‍ക്കത്ത: കേരളത്തിനൊപ്പം തന്നെ തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ പ്രചാരണം ശക്തമാക്കി ആര്‍എസ്എസ്. 250 ഓളം മണ്ഡലങ്ങളില്‍ ഇതുവരെ 1.75 ലക്ഷം പ്രചാരണ യോഗങ്ങള്‍ നടത്തിയെന്നും ഓരോന്നിലും ഏകദേശം 700 യോഗങ്ങള്‍ സംഘടിപ്പിച്ചതായി ആര്‍എസ്എസ് വൃത്തങ്ങള്‍ അറിയിച്ചു. ചെറുയോഗങ്ങളിലൂടെയും മറ്റും പൊതുജനാഭിപ്രായം സൃഷ്ടിച്ചെടുക്കുക എന്ന തന്ത്രപരമായ നീക്കമാണ് നടത്തുന്നത്.

ഹരിയാണ, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകളില്‍ ആര്‍എസ്എസ് ഈ തന്ത്രം പയറ്റിയിരുന്നു. ബംഗാളി ഹിന്ദുക്കളെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന് ശക്തിപകരുക എന്ന പ്രചരണം ഉയര്‍ത്തിയാണ് യോഗങ്ങളും ചെറു കൂട്ടായ്മകളും ആര്‍എസ്എസ് സംഘടിപ്പിക്കുന്നത്. അതേസമയം ഇവയൊന്നും വലിയ ജനശ്രദ്ധ പിടിക്കുന്ന റാലികളോ വലിയ പ്രാസംഗികര്‍ അണിനിരക്കുന്നതോ ആയ യോഗങ്ങളുമല്ല.

ബംഗാളിലെ രാഷ്ട്രീയ സാഹചര്യം ചൂണ്ടിക്കാട്ടിയുള്ള പ്രശ്‌നങ്ങള്‍ക്ക് പകരം ഹിന്ദു വോട്ടുകള്‍ ബിജെപിയ്ക്ക് അനുകൂലമായ രീതിയിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുകയും ഏകീകരിക്കുകയും ചെയ്ത് ബിജെപിയ്ക്ക് അനുകൂലമായ പശ്ചാത്തലം കൃത്യമായി ഒരുക്കുക എന്നതാണ് ചെയ്യുന്നത്. ഇത് മറ്റ് രണ്ടു സംസ്ഥാനങ്ങളിലും ഫലപ്രദമായി നടപ്പാക്കാന്‍ ആര്‍എസ്എസിന് കഴിഞ്ഞിരുന്നു.

അതേസമയം കേരളത്തില്‍ മറ്റൊരു രീതിയിലുള്ള തന്ത്രമാണ് പയറ്റുന്നത്. പ്രധാനമന്ത്രിയും അമിത്ഷായും അടക്കമുള്ള ദേശീയ നേതാക്കളും വിവിധ സംസ്ഥാന മന്ത്രിമാരും ദേശീയനേതാക്കളുമെല്ലാം കേരളത്തിന്റെ വിവിധ മേഖലകളില്‍ പ്രചരണറാലിയുമായി എത്തുന്നുണ്ട്്. പ്രധാനമന്ത്രി പാലക്കാടും തൃശൂരും പാലായിലും ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിനായി എത്തുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW