Thursday, March 12, 2026 Last Updated 4 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Nov 2025 11.45 AM

ആര്‍എസ്എസ് പരിപാടിയില്‍ യൂണിഫോം ധരിച്ച് പങ്കെടുത്തു; എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

uploads/news/2025/11/810218/exice.jpg

പാലക്കാട്: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിന് എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഒക്ടോബര്‍ രണ്ടിന് പാലക്കാട് കല്ലടിക്കോട് നടന്ന പഥസഞ്ചലനത്തില്‍ ആര്‍എസ്എസ് യൂണിഫോം ധരിച്ച് പങ്കെടുത്തുവെന്നാണ് കണ്ടെത്തല്‍.

പാലക്കാട് മണ്ണാര്‍ക്കാട് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ കെ.വി. ഷണ്‍മുഖനെയാണ് സസ്‌പെന്‍ഡ് ചെയ്ത്. ജില്ലാ പൊലീസ് മേധാവി സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് കമ്മീഷണര്‍ നടപടി സ്വീകരിക്കുകയായിരുന്നു.

ഷണ്‍മുഖനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ പാലിക്കേണ്ട സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW