Wednesday, March 11, 2026 Last Updated 18 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Nov 2025 01.39 PM

ആര്‍എസ്എസിനെ അധിക്ഷേപിക്കുന്ന ടീഷര്‍ട്ട് ; കൊമേഡിയാന്‍ കുനാല്‍ കമ്ര വീണ്ടും വിവാദത്തില്‍

uploads/news/2025/11/812933/kunal-kamra.jpg

ന്യൂഡല്‍ഹി: രാഷ്ട്രീയ സ്വയംസേവക സംഘത്തെ പരിഹസിക്കുന്ന തരത്തിലുള്ള ടീ-ഷര്‍ട്ട് ധരിച്ച ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കൊമേഡിയന്‍ കുനാല്‍ കമ്ര പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ നേരിടുന്നു. മഹാരാഷ്ട്രയിലെ മുതിര്‍ന്ന ബിജെപി നേതാക്കളില്‍ പോസ്റ്റ് കടുത്ത വിമര്‍ശനത്തിന് ഇടയാക്കി. അദ്ദേഹത്തിനെതിരെ പോലീസ് നടപടിയെടുക്കാമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

ആര്‍എസ്എസ് എന്ന് വലിയ അക്ഷരത്തില്‍ പ്രിന്റ് ചെയ്ത ടീ ഷര്‍ട്ട് ധരിച്ചു നില്‍ക്കുന്ന പോസ്റ്റാണ് കുനാല്‍ കമ്ര നടത്തിയത്. ആര്‍എസഎസ് എന്ന എഴുത്തിനുള്ളില്‍ ഒരു നായ മൂത്രം ഒഴിക്കുന്ന ചിത്രവും നല്‍കിയിട്ടുണ്ട്. ബിജെപി നേതാക്കള്‍ ആര്‍എസ്എസിനെക്കുറിച്ചുള്ള പരാമര്‍ശവും അപമാനകരവും പ്രകോപനപരവുമാണെന്ന് വിളിച്ചു. ഇത്തരം ആക്ഷേപകരമായ പോസ്റ്റുകള്‍ക്കെതിരേ പോലീസ് നടപടിയെടുക്കുമെന്നാണ് മഹാരാഷ്ട്രയിലെ ബിജെപി നേതാക്കളുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയ്ക്കുമെതിരെ കമ്ര മുമ്പ് പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മഹാരാഷ്ട്രയിലെ ബിജെപി സഖ്യകക്ഷിയായ ശിവസേന കാബിനറ്റ് മന്ത്രി സഞ്ജയ് ഷിര്‍സാത്ത് അഭിപ്രായപ്പെട്ടു. കമ്രയുടെ പോസ്റ്റ് ശക്തമായ പ്രതികരണം അര്‍ഹിക്കുന്നുണ്ടെന്ന്.ഷിര്‍സാത് പറഞ്ഞു.

'നേരത്തെ, പ്രധാനമന്ത്രി മോദിയെയും ഏക്നാഥ് ഷിന്‍ഡെയും ലക്ഷ്യമിട്ടിരുന്ന അദ്ദേഹം ഇപ്പോള്‍ ആര്‍എസ്എസിനെ നേരിട്ട് ആക്രമിക്കാന്‍ ധൈര്യപ്പെട്ടിരിക്കുന്നു. ബിജെപി ഇതിന് മറുപടി നല്‍കേണ്ടതുണ്ട്,' അദ്ദേഹം പറഞ്ഞു. മാര്‍ച്ചില്‍, ശിവസേന മേധാവി ഷിന്‍ഡെയെ പരിഹസിച്ചതിന് കാമ്ര ഇതിനകം വിമര്‍ശനം നേരിട്ടിരുന്നു. ഒരു ഷോയ്ക്കിടെ, ഷിന്‍ഡെയുടെ രാഷ്ട്രീയ ജീവിതത്തെ പരിഹസിക്കാന്‍ ഒരു ജനപ്രിയ ഹിന്ദി ചലച്ചിത്ര ഗാനത്തിന്റെ വരികള്‍ അദ്ദേഹം മാറ്റി. ആ പരാമര്‍ശങ്ങള്‍ക്ക് ശേഷം, മുംബൈയിലെ ഖാര്‍ പ്രദേശത്തെ ഹാബിറ്റാറ്റ് കോമഡി ക്ലബ്ബും അത് സ്ഥിതി ചെയ്യുന്ന ഹോട്ടലും ശിവസേന അംഗങ്ങള്‍ നശിപ്പിച്ചു. ബിജെപി നേതാക്കള്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പോസ്റ്റിനെയും അപലപിച്ചു, അത് അപമാനകരവും പ്രകോപനപരവുമാണെന്ന് വിശേഷിപ്പിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW