-->
കൊച്ചി: യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കി െ്രെകസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. ഇതോടെ പീഡാനുഭവ സ്മരണകള്‍ നിറഞ്ഞ വിശുദ്ധ വാരത്തിന് തുടക്കമായി. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലും, സെന്റ് ഫ്രാന്‍സിസ് കത്തീഡ്രലില്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.
കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും വിശുദ്ധ കുര്‍ബാനയും ഉള്‍പ്പെടെയുള്ള ശുശ്രൂഷകളാണ് വിവിധ ദേവാലയങ്ങളില്‍ നടക്കുന്നത്. ജറുസലേം ജനത ഒലിവ് മരച്ചില്ലകള്‍ വീശി യേശുവിനെ വരവേറ്റതിന്റെ സ്മരണയിലാണ് വിശ്വാസികള്‍ കുരുത്തോലകളുമായി ചടങ്ങുകളില്‍ അണിനിരക്കുന്നത്.