Friday, March 20, 2026 Last Updated 5 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 20 Mar 2026 10.21 AM

പാര്‍ട്ടിയാണ് വലുത്, താന്‍ ചെറുത് ; അവസാനം ഹൈക്കമാന്റിന് വഴങ്ങി കെ.സുധാകരന്‍ ; കണ്ണുരില്‍ മടങ്ങിയെത്തി

uploads/news/2026/03/831216/k-sudhakaran.jpg

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കും പൊട്ടിത്തെറികള്‍ക്കും ശേഷം കോണ്‍ഗ്രസിന്റെ മുതര്‍ന്ന നേതാവ് കെ. സുധാകരന്‍ ഡല്‍ഹിയില്‍ നിന്ന് കണ്ണൂരില്‍ മടങ്ങിയെത്തി. കെ. സുധാകരന്‍ ഉള്‍പ്പെടെയുള്ള എംപിമാര്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഹൈക്കമാന്റും സംസ്ഥാനനേതൃത്വവും എത്തിയത്.

ഇന്ന് പുലര്‍ച്ചെയോടെയാണ് സുധാകരന്‍ കണ്ണൂരില്‍ മടങ്ങിയെത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ കെ സുധാകരന് പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് നല്‍കിയത്. അതേസമയം കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന ടി.ഒ മോഹനന്‍ സുധാകരന്റെ ആശീര്‍വാദത്തോടെ പ്രചരണം തുടങ്ങാനാണ് ആലോചിക്കുന്നത്. ടി ഒ മോഹനന്‍ ഇന്ന് സുധാകരനെ വീട്ടിലെത്തി കണ്ടേക്കും.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് മുന്നോട്ടുപോകും എന്നാണ് ഇന്നലെ ഡല്‍ഹിയില്‍ സുധാകരന്‍ പറഞ്ഞത്. അവസാന നിമിഷം വരെ സീറ്റിനായി വാശിപിടിച്ച് നോക്കിയെങ്കിലും ഒടുവില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ഹൈക്കമാന്റ്.

നേരത്തേ സ്വതന്ത്രനായി മത്സരിക്കുമെന്നും ബിജെപിയില്‍ ചേക്കേറിയേക്കും എന്നെല്ലാമുള്ള അഭ്യൂഹങ്ങളെ തള്ളി താന്‍ പാര്‍ട്ടിക്ക് വിധേയനാണെന്നായിരുന്നു ഇന്നലെ ഡല്‍ഹിയില്‍ സുധാകരന്റെ പ്രതികരണം. പാര്‍ട്ടി മാറാനില്ലെന്നും താന്‍ എത്രയോ ചെറുതാണ് തന്റെ പ്രസ്ഥാനം അതിലും എത്രയോ വലുതാണ് എന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. ഹൈക്കമാന്‍ഡ് നിലപാട് മാറാതിരുന്നതോടെ അടൂര്‍ പ്രകാശിനും സീറ്റ് നിഷേധിക്കപ്പെട്ടു. കെ.സുധാകരന്റെ അടുത്ത നീക്കം അറിയാനുള്ള ആകാംഷയിലാണ് കേരളം.

Ads by Google
Ads by Google
TRENDING NOW