Friday, March 27, 2026 Last Updated 58 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 27 Mar 2026 05.52 PM

'പ്രശോഭിനെതിരായ ലൈംഗിക പരാതി ; പാലക്കാട് ഒരു മാങ്കൂട്ടത്തിലല്ല പല മാങ്കൂട്ടങ്ങൾ ഉണ്ടെന്നതിന്റെ്‌ തെളിവ് ; ശോഭ സുരേന്ദ്രന്‍

shobha-surendran
photo - facebook

പാലക്കാട്: പാലക്കാട് ന​ഗരസഭ കൗൺസിലർ പ്രശോഭ് സി വത്സനെതിരായ ലൈം​ഗിക പീഡന പരാതിയില്‍ പ്രതികരിച്ച് ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍. പാലക്കാട് മണ്ഡലത്തിൽ ഒരു മാങ്കൂട്ടത്തിലല്ല പല മാങ്കൂട്ടങ്ങൾ ഉണ്ടെന്നതിന്റെ്‌ തെളിവാണിതെന്ന് ശോഭ സുരേന്ദ്രന്‍ വിമര്‍ശിച്ചു. നടപടി ഉണ്ടായില്ലെങ്കിൽ കുറ്റക്കാരൻ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങില്ലെന്നും പാലക്കാട് എസ്പിയെ നേരിട്ട് കണുമെന്നും അറസ്റ്റ് വൈകിയാൽ പോലീസിനെതിരെ സമരം ചെയ്യുമെന്നും ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു. കോൺഗ്രസിന് നാണമുണ്ടോ എന്നും ശോഭ ചോദിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് പ്രശോഭ്. രാഹുലിനെതിരെ ലൈംഗിക പീഡന പരാതി ഉയരുകയും പിന്നീട് കേസായി ഒളിവിൽ പോകുകയും ചെയ്തതിന് ശേഷം രാഹുൽ പാലക്കാട് എത്തിയത് പ്രശോഭിന് വോട്ട് ചെയ്യാനായിരുന്നു. പ്രശോഭ് ജയിച്ചതിന് ശേഷം ആദ്യം പോയതും രാഹുലിനെ കാണാൻ വേണ്ടിയാണ്. രാഹുലുമായി ഇപ്പോഴും അടുത്ത ബന്ധമുള്ളയാളാണ് പ്രശോഭ്.

അതേസമയം പാലക്കാട് നഗരസഭ കൗണ്‍സലിര്‍ പ്രശോഭ് സി വത്സനെതിരെ ലൈംഗിക പീഡന പരാതി . ജോലി വാഗ്ദാനം ചെയ്ത പരിചയപ്പെട്ട ശേഷം പീഡിപ്പിച്ചെന്നാണ് ദളിത് യുവതിയുടെ ആരോപണം . പാലാക്കാട് നഗരസഭയിലെ 24-ാം വാര്‍ഡിലെ കോണ്‍ഗ്രസ് കൗണ്‍സിലറായ പ്രശോഭനെതിരയാണ് പരാതി ഉയര്‍ന്നിരിക്കുന്നത് . ഗര്‍ഭിണിയാണെന്നറിയിച്ചപ്പോള്‍ അലസിപ്പിക്കാനുളള മരുന്ന കഴിക്കാന്‍ നിര്‍ബന്ധിപ്പിച്ചെന്നും അതിജീവത പറഞ്ഞു . പ്രശോഭിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ പോലീസ് മേധാവിക്കുമാണ് യുവതി പരാതി നല്‍കിയത് .

Ads by Google
Ads by Google
TRENDING NOW