-->
മഞ്ഞ് എന്ന് കേള്‍ക്കുമ്പോള്‍ ശരീരം കോരിത്തുടിക്കുന്ന അവസ്ഥയാണ്. പ്രത്യേകിച്ചും നമ്മള്‍ മലയാളികള്‍ക്ക്. മഴയും വേനലും മാത്രം ആസ്വദിക്കുന്ന നമ്മള്‍ക്ക് മഞ്ഞ് കാണുന്നത് ഒരു പ്രത്യേക അനുഭൂതി നല്‍കാറുണ്ട്. പലര്‍ക്കും അതൊരു ആവേശമാണ്. അതുകൊണ്ട് തന്നെ മഞ്ഞുവീഴുന്ന നാട്ടിലേക്ക് പോകാന്‍ പലരും ആഗ്രഹിക്കാറുണ്ട്. എന്നാല്‍, മഞ്ഞുവീഴുന്ന രാജ്യക്കാരെ സംബന്ധിച്ച് അതല്‍പ്പം ബുദ്ധിമുട്ട കാര്യമാണെന്ന് തെളിയിക്കുകയാണ് റഷ്യയില്‍ നിന്ന് പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ. കാരണം റഷ്യക്കാരിന്ന് മഞ്ഞിനെ പഴിക്കുകയാണ്. കാരണം. ബഹുനില കെട്ടിടങ്ങളുടെ ഉയരത്തിലാണ് റഷ്യയില്‍ മഞ്ഞ് വീണിരിക്കുന്നത്. അതും കഴിഞ്ഞ ദിവസം. റഷ്യ ഒരു മാജിക്കല്‍ വണ്ടര്‍ലാന്റ് പോലെയെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന കുറിപ്പുകള്‍.
മനുഷ്യരുടെ പോലും അതിജീവനം ദുഷ്‌ക്കരമാക്കുന്ന രീതിയിലാണ് റഷ്യയിലെ കംചത്ക ഉപദ്വീപിലെ മഞ്ഞ് വീഴ്ചയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാത്രിയില്‍ കിടക്കാന്‍ പോകുമ്പോള്‍ ചെറിയൊരു മഞ്ഞ് വീഴ്ചയൊഴിച്ചാല്‍ വളരെ സാധാരണമായിരുന്നു എല്ലാം. എന്നാല്‍ രാവിലെ എഴുന്നേറ്റപ്പോള്‍ മൂന്നും നാലും അഞ്ചും നില ഉയരമുള്ള അപ്പാര്‍ട്ട്‌മെന്റുകളോളം ഉയരത്തില്‍ മഞ്ഞ് പുതഞ്ഞിരിക്കുന്നു. ആളുകള്‍ തങ്ങളുടെ ജനലുകളിലൂടെ മഞ്ഞിലേക്ക് എടുത്തു ചാടുന്ന നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍. ചിലര്‍ മഞ്ഞിലൂടെ തെന്നി നീങ്ങുന്നു. മറ്റ് ചിലര്‍ മഞ്ഞില്‍ വലിയ തുരങ്കങ്ങള്‍ നിര്‍മ്മിച്ച് തങ്ങളുടെ വാഹനങ്ങള്‍ ഓണ്‍ ചെയ്യാനായി പോകുന്നതും വീഡിയോയില്‍ കാണാം.
ഭൂമി ഒരു തരി പോലും കാണാനില്ല. കാറുകളും മറ്റ് വാഹനങ്ങളും എന്തിന് വൃക്ഷങ്ങളും ബഹുനില കെട്ടിടങ്ങള്‍ പോലും മൂടിക്കിടക്കുന്ന രീതിയിലാണ് മഞ്ഞ് വീണിരിക്കുന്നത്. സൈബീരിയ അടക്കമുള്ള റഷ്യയുടെ കിഴക്കന്‍ മേഖലയില്‍ ജനജീവിതം ഏതാണ്ട് സ്തംഭിച്ച അവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അതിശക്തമാണ് ഇപ്പോഴത്തെ മഞ്ഞ് വീഴ്ച. കംചത്ക ഉപദ്വീപില്‍ 24 മണിക്കൂറിനുള്ളില്‍ രണ്ടാം നിലവരെ മൂടുന്ന തരത്തില്‍ മഞ്ഞ് വീഴ്ചയുണ്ടായെന്ന് മോസ്‌കോ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതികൂല കാലാവസ്ഥയില്‍ സ്‌കൂളുകള്‍ അടച്ചു. പൊതുഗതാഗത സംവിധാനങ്ങളെല്ലാം നിലച്ചു. അത്യാവശ്യമുള്ള ജോലികള്‍ക്ക് മാത്രമാണ് ആളുകള്‍ പുറത്തിറങ്ങുന്നത്. സെക്കന്റില്‍ 25 30 മീറ്ററില്‍ തണുത്ത കാറ്റ് വീശുമെന്നും 2 ഡിഗ്രി സെല്‍ഷ്യസാകും തണുപ്പെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
No AI This is from Kamchatka in easter Russia. Where historical amounts of snow has pounded some 10feet, but in rare cases like here, piles up to 40 feet. 100% of Russia is currently covered in snow. Extreme climate is new norm pic.twitter.com/HOittWoGA8— Linus ✦ Ekenstam (@LinusEkenstam) January 17, 2026