Friday, March 13, 2026 Last Updated 28 Min 7 Sec ago English Edition
Todays E paper
Ads by Google
Monday 02 Feb 2026 08.34 AM

രാം ചരണിനും ഉപാസനയ്ക്കും ഇരട്ടക്കുട്ടികള്‍; വൈകാരിക കുറിപ്പുമായി ചിരഞ്ജീവി

chiranjeevi-

തെന്നിന്ത്യൻ നടൻ രാം ചരണിനും ഉപാസന കൊണിഡേലയ്ക്കും ഇരട്ടകുട്ടികൾ ജനിച്ചു. രാം ചരണിന്റെ പിതാവ് മെഗ സ്റ്റാർ ചിരഞ്ജീവിയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. ഒരു പെൺകുഞ്ഞും ഒരു ആൺകുഞ്ഞുമാണ് കുടുംബത്തിലേക്ക് പുതിയതായി എത്തിയിരിക്കുന്ന അതിഥികൾ എന്ന് ചിരഞ്ജീവി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

‘‘രാം ചരണിനും ഉപാസനയ്ക്കും ഇരട്ടക്കുട്ടികൾ, ഒരു ആൺകുഞ്ഞും ഒരു പെൺകുഞ്ഞും ജനിച്ച വിവരം ഞങ്ങൾ സന്തോഷത്തോടെ പങ്കുവെക്കുന്നു. ഏറെ നന്ദി നിറഞ്ഞ ഹൃദയത്തോട് കൂടിയാണ് ഈ വിവരം നിങ്ങളുമായി പങ്കുവയ്ക്കുന്നത്.കുഞ്ഞുങ്ങളും അമ്മയും ആരോഗ്യത്തോടെ ഇരിക്കുന്നു. ഈ കുരുന്നുകളെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നത് മുത്തശ്ശി എന്ന നിലയിലും മുത്തച്ഛൻ എന്ന നിലയിലും ഞങ്ങൾക്ക് കളങ്കമില്ലാത്ത സന്തോഷത്തിന്റെയും ദൈവാനുഗ്രഹത്തിന്റെയും നിമിഷമാണ്. എല്ലാവരുടെയും പ്രാർഥനകൾക്കും സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും ആശംസകൾക്കും ഞങ്ങൾ ഹൃദയപൂർവ്വം നന്ദി പറയുന്നു’’ ചിരഞ്ജീവി കുറിച്ചു.

2023ൽ ആണ് രാം ചരണിന്റേയും ഉപാസനയുടേയും ആദ്യ കുഞ്ഞ് ജനിച്ചത്. ക്ലിൻ കാര കൊണിഡേല എന്നാണ് ഇവരുടെ ആദ്യ മകളുടെ പേര്. 2025 ഒക്ടോബറിലായിരുന്നു രണ്ടാമതും മാതാപിതാക്കളാകാൻ പോകുന്നു എന്ന വിവരം രാം ചരണും ഉപാസനയും പ്രഖ്യാപിച്ചത്. "ഈ ദീപാവലി ആഘോഷങ്ങൾ ഇരട്ടിയാണ്, സ്നേഹവും അനുഗ്രഹങ്ങളും ഇരട്ടിയാണ് എന്നാണ് കുടുംബാംഗങ്ങൾ ഉൾപ്പെട്ട മനോഹരമായ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് ഉപാസന അന്ന് എക്‌സിൽ കുറിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW