Saturday, March 28, 2026 Last Updated 1 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 26 Mar 2026 12.26 PM

ഡീല്‍ ആരോപണം യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെ പേടി കൊണ്ട്; വോട്ടു ചെയ്‌തേക്കാമെന്ന് ജനവും കരുതും ; ബിജെപി ശക്തിപ്പെടും

The 'deal' allegations arise from the fear within the UDF and LDF

കോട്ടയം: കോണ്‍ഗ്രസിന്റെയും സിപിഐഎമ്മിന്റെയും ഡീല്‍ ആരോപണം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ജോര്‍ജ്ജ് കുര്യന്‍. കാഞ്ഞിരപ്പള്ളിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ അദ്ദേഹം ഡീല്‍ ആരോപണം ബിജെപിയ്ക്ക് വളര്‍ച്ച കൂട്ടാനും വോട്ടുഷെയറില്‍ വര്‍ദ്ധനവുണ്ടാക്കാനും സഹായിക്കുമെന്ന് പ്രതികരിച്ചു.

ബിജെപിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ട്ടിയായിട്ടാണ് സിപിഎമ്മും കോണ്‍ഗ്രസും കണക്കാക്കുന്നത്. അവരെ നേരിടാന്‍ ഞങ്ങള്‍ എന്തും ചെയ്യുമെന്നാണ് ഇന്‍ഡ്യാ മുന്നണിയിലെ ഘടകകക്ഷികളായ ഇവര്‍ പറയുന്നത്. മുഖ്യമന്ത്രി പറയുന്നത് പ്രതിപക്ഷം ബിജെപിയെ സഹായിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് സിപിഐഎം ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയിരിക്കുകയാണെന്നും പറയുന്നു.

ഇതില്‍ നിന്നും ജനങ്ങള്‍ മനസ്സിലാക്കുന്നത് ഇവര്‍ രണ്ടുകൂട്ടരും ബിജെപിയെ സഹായിക്കുക ആണെന്നാണ്. എന്നാല്‍ പിന്നെ നമ്മളും ബിജെപിയെ സഹായിച്ചേക്കാമെന്ന് ജനങ്ങളും വെക്കും. ഇത് ബിജെപിയ്ക്ക് വോട്ടുകൂടിക്കൂടി വരാനും ബിജെപിയ്ക്ക് വളര്‍ച്ച കൂടാനും കാരണമായി മാറി. ബിജെപിയുടെ ഈ വളര്‍ച്ച ഇരു മുന്നണികളുടെയും ഭയം കൂടാന്‍ കാരണമാകുമെന്നും ജോര്‍ജ്ജ് കുര്യന്‍ പറയുന്നു.

കേന്ദ്രമന്ത്രിയില്‍ നിന്നും നിയമസഭാംഗമായി മത്സരിക്കുന്നതില്‍ ഖേദമില്ല. അത് പാര്‍ട്ടിയുടെ നയമാണ്. ബിജെപിയുടെ നയം അനുസരിച്ച് രാജ്യസഭാംഗങ്ങള്‍ ആയി മത്സരിച്ചവരെല്ലാം നിയമസഭയിലേക്കും മത്സരിക്കണമെന്നാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജ്യസഭാംഗം ആയിരുന്ന സുരേഷ്‌ഗോപി നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. അദ്ദേഹം അന്ന് കേന്ദ്രമന്ത്രിയായിരുന്നു. അക്കാര്യം ഇവിടെ് പ്രസക്തമല്ല.

കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കാന്‍ പാര്‍ട്ടി എടുത്ത തീരുമാനമാണ്. പാര്‍ട്ടിയുടെ സര്‍വേയും മറ്റുമൊക്കെ അനുസരിച്ചായിരുന്നു തീരുമാനമെന്നും പറഞ്ഞു. കേന്ദ്രത്തില്‍ നിന്നും കേരളത്തിലേക്കുള്ള ഫണ്ട് തടയുന്നയാള്‍ താനാണെന്ന ആക്ഷേപത്തിനും മറുപടി പറഞ്ഞു.

നരേന്ദ്രമോദി പ്രധാനമന്ത്രി ആകുന്നത് വരെ ഇവിടെ ഒരു നല്ല ദേശീയപാത ഉണ്ടായിരുന്നോ എന്ന് ചോദിച്ച ജോര്‍ജ്ജ് കുര്യന്‍ അടിസ്ഥാന വികസനത്തിന് കേരളം പുറകിലാണ് എന്നും പറഞ്ഞു. ഇക്കാര്യം ഫിനാന്‍സ് കമ്മീഷനോട് പറഞ്ഞാല്‍ മാത്രമേ പൈസ കിട്ടു. സംസ്ഥാനത്തിന് എത്രവേണമെന്നാണ് ഫിനാന്‍സ് കമ്മീഷന്‍ ചോദിക്കുന്നത്. അതിന് ഫിനാന്‍സ് കമ്മീഷന് കണക്കു കൊടുക്കേണ്ടതുണ്ടെന്നും പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW