-->
പാലക്കാട്: ശക്തമായ പോരാട്ടം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചിഹ്നങ്ങളെച്ചൊല്ലിയുള്ള അനിശ്ചിതത്വങ്ങളും ആശയക്കുഴപ്പങ്ങളും തുടരുന്നു. പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം വീണ്ടും മാറിയതാണ് നിലവില്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചാവിഷയം. ചിഹ്നം മാറിമറിഞ്ഞ് പാലക്കാട്പാലക്കാട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്‍.എം.ആര്‍ റസാഖിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം രണ്ടാം തവണയും മാറ്റത്തിന് വിധേയമായി.
നേരത്തെ അനുവദിച്ചിരുന്ന 'കുടം' ചിഹ്നത്തിന് പകരം ഇപ്പോള്‍ 'മോതിരം' ആണ് അനുവദിച്ചിരിക്കുന്നത്. സാങ്കേതിക കാരണങ്ങളാലാണ് ഈ മാറ്റമെന്ന് വരണാധികാരി അറിയിച്ചതായി സ്ഥാനാര്‍ത്ഥി വ്യക്തമാക്കി. എ.കെ. ശശീന്ദ്രന്‍ (എല്‍ഡിഎഫ്)എലത്തൂര്‍ കാഹളം മുഴക്കുന്ന മനുഷ്യന്‍. വടകരയിലെ യുഡിഎഫ് കെ.കെ. രമയ്ക്ക് ഫുട്‌ബോളിന് പകരം കിട്ടിയത് ടെലിവിഷന്‍. തിരുവനന്തപുരത്തെ എല്‍ഡിഎഫ്. സ്ഥാനാര്‍ത്ഥി സുധീര്‍ കരമനയുടെ ക്യാമറ, ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ സി.പി. ജോണിന് കപ്പലാണ് ചിഹ്നമായി ലഭിച്ചത്.
ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഇത്തവണ ഇറങ്ങുന്ന പി.വി. അന്‍വറിന് ഗ്യാസ് സിലിണ്ടറാണ് ചിഹ്നം. യുഡിഎഫിന്റെ തളിപ്പറമ്പ് സ്ഥാനാര്‍ത്ഥി ടി.കെ. ഗോവിന്ദന്‍ ഗ്യാസ് സിലിണ്ടറും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഹമ്മദ് ദേവര്‍കോവിലിന് ഗ്‌ളാസുമാണ് ചിഹ്നം. ഏലത്തൂരില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ. ശശീന്ദ്രന് കിട്ടിയത് ക്‌ളോക്കായിരുന്നു. തെങ്ങുംതോപ്പ് ചിഹ്നം ലഭിച്ചവര്‍ സിപിഐഎം വിമതനും അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ജി.സുധാകരനാണ് ഒരാള്‍. ഓട്ടോറിക്ഷയായിരുന്നു ചിഹ്നം ചോദിച്ചത്.
ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ. ശശിക്കും തെങ്ങിന്‍തോപ്പാണ് കിട്ടിയത്. ചേലക്കരയില്‍ മത്സരിക്കുന്ന യുഡിഎഫ് സ്വതന്ത്രന്‍ ശിവന്‍ വീട്ടിക്കുന്നിനും തെങ്ങുംതോപ്പാണ്. പയ്യന്നൂരില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി. കുഞ്ഞികൃഷ്ണന് 'വൈദ്യുതി തൂണ്‍' ആണ് ചിഹ്നമായി ലഭിച്ചിരിക്കുന്നത്. ചിഹ്നങ്ങള്‍ അനുവദിക്കപ്പെട്ടതോടെ പല മണ്ഡലങ്ങളിലും പോസ്റ്റര്‍ അടക്കമുള്ള പ്രചാരണ പരിപാടികള്‍ ഉടന്‍ പുനക്രമീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്ഥാനാര്‍ത്ഥികള്‍.