-->
മഞ്ചേശ്വരം: ബിജെപിയ്ക്ക് ശക്തമായ മുന്നേറ്റമുളള മണ്ഡലങ്ങളിലൊന്നായ മഞ്ചേശ്വരത്ത് എന്‍ഡിഎയുടെ വിജയം തടയാന്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ എസ്ഡിപിഐ. ബിജെപിയ്ക്ക് ശക്തമായ മേല്‍ക്കോയ്മയുള്ള മണ്ഡലങ്ങളില്‍ ഒന്നായ മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാനും വോട്ടു കച്ചവടം ഉറപ്പാക്കാനും വേണ്ടിയാണ് നീക്കമെന്നും. യുഡിഎഫിന്റെ നിര്‍ദേശം അനുസരിച്ചാണ് നീക്കമെന്നുമാണ് വിവരം.
ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫ് ആവശ്യം പരിഗണിച്ചാണ് നീക്കമെന്നാണ് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് നല്‍കിയിരിക്കുന്ന സൂചനകള്‍. സംസ്ഥാനത്ത് ബിജെപിയ്ക്ക് ശക്തി വര്‍ദ്ധിച്ചെന്നും വലിയ ജനപിന്തുണയും കൂടുകയും ചെയ്ത സാഹചര്യത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ നിയമസഭയില്‍ എത്തുന്നത് തടയാനും മഞ്ചേശ്വരം ഉള്‍പ്പെടെയുള്ളിടത്ത് ബിജെപിയുടെ മുന്നേറ്റം തടയുന്നതിനുമാണ് ഈ നീക്കം.
എസ്ഡിപിഐ യും യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ഒരുമിച്ച് മത്സരിക്കുമ്പോള്‍ വോട്ട് ഭിന്നിച്ചുപോകാന്‍ അവസരം നല്‍കുമെന്നതാണ് ഈ നീക്കത്തിന് കാരണം. മഞ്ചേശ്വരത്തും മറ്റിടങ്ങളും ബിെജപിയെ തടയുന്നത് എസ്ഡിപിഐയുടെ മാത്രം ബാദ്ധ്യതയല്ല. യുഡിഎഫിന്റേത് കൂടിയാണ് എന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. പത്രിക പിന്‍വലിക്കാന്‍ നാളെ വരെ സമയം ഉള്ള സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. യുഡിഎഫ് നേതാക്കള്‍ തങ്ങളെ ബന്ധപ്പെട്ടിട്ടുണ്ടെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് നടന്ന ഒരു സര്‍വേയില്‍ ബിജെപി ശക്തിപ്പെട്ടിട്ടുണ്ടെന്ന് കണക്കുകള്‍ തെിയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ബിജെപിയെ തടയുക എന്ന ലക്ഷ്യത്തിലാണ് എസ്ഡിപിഐയുടെ നീക്കം. അതേസമയം എസ്ഡിപിഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാത്ത മലപ്പുറം അടക്കമുള്ള മണ്ഡലങ്ങളില്‍ ഏത് മുന്നണിയെ പിന്തുണയ്ക്കണമെന്ന തീരുമാനം പിന്നീട് എടുക്കും. ഇടതു സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എസ്ഡിപിഐ നേതാക്കള്‍ പറയുന്നു. അതേസമയം കഴിഞ്ഞ തവണ പിന്തുണച്ചവരെ ഇത്തവണ പിന്തുണയ്ക്കണമെന്ന് നിര്‍ബ്ബന്ധമില്ലെന്നും ബിജെപി ജയിക്കില്ലെന്ന് ഉറപ്പാക്കാന്‍ വ്യത്യസ്ത മുന്നണികളെ പിന്തുണയ്ക്കാനും തീരുമാനമുണ്ട്.