-->
നിരന്തരം ഫോൺ വിളിച്ചിട്ടും എടുക്കാത്ത ഭാര്യയെ പിഞ്ചു മക്കളുടെ മുന്നിലിട്ട് ഭർത്താവ് തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ ധൻപത്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സേവ്ര ചാർത്തൈ ഗ്രാമത്തിൽ ഭാര്യയെ വടികൊണ്ട് അടിച്ചുകൊന്ന കേസിൽ 45 വയസ്സുള്ള ആളെ അറസ്റ്റ് ചെയ്തതായി പോലീസ്.
നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരുന്ന നഖ്ചേദ് (45) എന്ന പ്രതി ഭാര്യ കുസുമിനെ (42) രാവിലെ മുഴുവനും ഫോൺ വിളിച്ചെങ്കിലും, തിരക്കിലായതിനാൽ അവർ ഫോൺ എടുക്കുകയോ തിരികെ വിളിക്കുകയോ ചെയ്തില്ല.ഇതിൽ പ്രകോപിതനായ നഖ്ചേദ് അർദ്ധരാത്രിയോടെ വീട്ടിലേക്ക് മടങ്ങി. മക്കളായ ഉദയ്ഭാൻ (9), ദീക്ഷ (8) എന്നിവരുടെ മുന്നിൽ വെച്ച് കുസുമിനെ ഇയാൾ വടികൊണ്ട് ആക്രമിച്ചതായി ആരോപിക്കപ്പെടുന്നു. കുട്ടികൾ ഇടപെടാൻ ശ്രമിച്ചപ്പോൾ അയാൾ അവരെ മാറ്റി നിർത്തിയെന്ന് പോലീസ് പറഞ്ഞു.