-->
പാലാ: മദ്യവും ലോട്ടറിയും മാത്രം വരുമാനവും കോടികളുടെ കടവുമുള്ള ഒരു സംസ്ഥാനത്ത് വന്‍തുക മുടക്കി എങ്ങിനെ വികസനം കൊണ്ടുവരുമെന്ന് പാലായിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷോണ്‍ജോര്‍ജ്ജ്. ആറുലക്ഷം കോടി കടത്തില്‍ നില്‍ക്കുന്ന പിണറായി സര്‍ക്കാരോ വരാന്‍ പോകുന്ന സര്‍ക്കാരിനോ വികസനം കൊണ്ടുവരാനാകില്ലെന്നും നരേന്ദ്രമോദിക്ക് വികസനം സൃഷ്ടിക്കാന്‍ കഴിയുമെന്നും പറഞ്ഞു.
പാലായില്‍ ഒരു തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു ഷോണ്‍. ഈ നാട്ടില്‍ ആരോഗ്യരംഗത്ത് കാര്‍ഷികരംഗത്ത് ടൂറിസം രംഗത്ത് വലിയ വികസനമുണ്ടാകണമെന്നും അതിന് ആറുലക്ഷം കോടി കടത്തില്‍ നില്‍ക്കുന്ന പിണറായി സര്‍ക്കാരോ വരാന്‍ പോകുന്ന സര്‍ക്കാരോ സാധ്യമാകില്ലെന്നും പറഞ്ഞു. അതിനപ്പുറത്ത് ഈ നാട്ടില്‍ കാഴ്ചപ്പാടുള്ള ജനപ്രതിനിധികള്‍ ഉണ്ടാകണമെന്നും പറഞ്ഞു.
മദ്യവും ലോട്ടറിയും മാത്രം വരുമാനമുള്ള സംസ്ഥാനത്ത് നടത്താന്‍ പറ്റുന്ന വികസനത്തിന് അപ്പുറത്ത് ഈ നാട്ടില്‍ കോടികളുടെ വികസനം സൃഷ്ടിക്കാന്‍ നരേന്ദ്രമോദിക്ക് കഴിയുമെന്നും പറഞ്ഞു. പാലാ ബസ് സ്റ്റാന്റില്‍ ഒരു പെണ്‍കുട്ടി വന്നാല്‍ മാന്യമായി ടോയ്‌ലറ്റില്‍ പോകാന്‍ സ്ഥലമില്ലെന്നും സര്‍ക്കാര്‍ വികസിപ്പിച്ചെന്ന് പറയുന്ന പാലായിലെ ആശുപത്രിയില്‍ ചെന്നാലുടന്‍ മെഡിക്കല്‍ കോളേജിന് പറഞ്ഞുവിടുമെന്നും പറഞ്ഞു.
മെഡിക്കല്‍ കോളേജില്‍ പോകാന്‍ പറയാന്‍ മാത്രം ഒരു ആശുപത്രിയുടെ ആവശ്യം പാലായില്‍ ഇല്ലെന്നും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി. പാലായില്‍ ഷോണ്‍ ജോര്‍ജ് 20,000 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടെന്നുമാണ് നേരത്തേ ബിജെപി നേതാവ് പി.സി. ജോര്‍ജിന്റെ പ്രതികരണം. പ്രചരണം കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തിയിരിക്കുകയാണ് ഷോണ്‍.