Wednesday, March 25, 2026 Last Updated 39 Min 55 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 24 Mar 2026 11.41 PM

എല്‍.ഡി.എഫ്‌ വാദങ്ങള്‍ തള്ളി; പ്രതിപക്ഷനേതാവിന്റെ പത്രിക സ്വീകരിച്ചു

Kerala Election

പറവൂര്‍: പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശപത്രിക തള്ളണമെന്നാവശ്യപ്പെട്ട്‌ എല്‍.ഡി.എഫ്‌. പ്രതിനിധി നല്‍കിയ പരാതി വരണാധികാരി തള്ളി.ഇതോടെ പ്രതിപക്ഷ നേതാവിന്റെ നാമനിര്‍ദ്ദേശപത്രിക സംബന്ധിച്ചു നിലനിന്ന അനിശ്‌ചിതത്വം അവസാനിച്ചു.

ടൂറിസം വാഹനത്തിന്റെ പിഴ ഒടുക്കിയില്ലെന്ന പരാതി നിരസിക്കപ്പെട്ടു. വാഹനം ടൂറിസം വകുപ്പിന്‌ തിരിച്ചു കൊടുത്ത ശേഷം വന്ന പിഴക്ക്‌ വി.ഡി. സതീശന്‍ ഉത്തരവാദി അല്ലായെന്ന വാദം അംഗീകരിക്കുകയായിരുന്നു. സ്വര്‍ണ്ണത്തിന്റെ വില കുറച്ചു കാണിച്ചുവെന്ന പരാതിയില്‍, സ്വര്‍ണ്ണത്തിന്റെ തൂക്കവും അത്‌ വാങ്ങിയ സമയത്തെ വിലയും കൃത്യമായി കാണിച്ചിരുന്നതിനാല്‍, ആ ദിവസങ്ങളിലെ മാര്‍ക്കറ്റ്‌ വാല്യൂ കൃത്യമായി കാണക്കാക്കിയാണെന്ന വാദം അംഗീകരിക്കുകയായിരുന്നു.

വരുമാനം കുറച്ചു കാണിച്ചുവെന്ന പരാതിയില്‍, അഭിഭാഷകനായി പ്രാക്‌ടീസ്‌ ചെയ്യാത്തതിനാല്‍ വരുമാനം ഇല്ലാത്ത സാഹചര്യത്തിലാണ്‌ അങ്ങിനെ രേഖപ്പെടുത്തിയന്നെ പ്രതിപക്ഷ നേതാവിന്റെ വാദവും അംഗീകരിച്ചു. ഇതോടെ വി.ഡി.സതീശന്റെ നാമനിര്‍ദ്ദേശപത്രിക സംബന്ധിച്ച അനിശ്‌ചിതത്വം അവസാനിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW