Wednesday, March 25, 2026 Last Updated 43 Min 41 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 24 Mar 2026 11.41 PM

ആത്മഹത്യാ ഭീഷണി ; പെരുമ്പന്‍കുത്തിലെ അപകടമുനമ്പില്‍ ഇറങ്ങിയ യുവാവിനെ സാഹസികമായി രക്ഷിച്ചു, രക്ഷകരായി സുഹൃത്തും ജീപ്പ് ഡ്രൈവര്‍മാരും

താഴേക്കു വീണാല്‍ പാറക്കെട്ടില്‍ പതിച്ച്‌ ജീവന്‍ നഷ്‌ടപ്പെടാവുന്ന വിധം സനല്‍ വഴുക്കലുള്ള പാറയുടെ മുകളില്‍ ഇരിക്കുന്നതു കണ്ടാണ്‌ ഡ്രൈവര്‍മാര്‍ ജീവന്‍ പണയംവച്ച്‌ യുവാവിനെ രക്ഷിക്കാനെത്തിയത്‌.
Kerala news

അടിമാലി: മാങ്കുളം പെരുമ്പന്‍കുത്ത്‌ വെള്ളച്ചാട്ടത്തോടു ചേര്‍ന്നുള്ള അപകട മുനമ്പില്‍ ഇറങ്ങിയ യുവാവിനെ സുഹൃത്തും ഏതാനും ജീപ്പ്‌ ഡ്രൈവര്‍മാരും ചേര്‍ന്ന്‌ അതിസാഹസികമായി രക്ഷിച്ചു. കുറത്തിക്കുടിയില്‍ താമസിക്കുന്ന സനല്‍ ശശി എന്ന യുവാവിനെയാണ്‌ രക്ഷപ്പെടുത്തിയത്‌.

ജീവനൊടുക്കാന്‍ പോകുന്നുവെന്നു പറഞ്ഞ്‌ ഇയാള്‍ വെള്ളച്ചാട്ടത്തിനു മുകളിലെ അപകടമുനമ്പിലേക്ക്‌ ഇറങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത്‌ വൈനാഗര്‍ തിരികെ വിളിച്ചെങ്കിലും ഇയാള്‍ പിന്മാറിയില്ല. ഇതാടെ സനലിനെ രക്ഷിക്കാന്‍ സുഹൃത്തും മുനമ്പിലേക്കിറങ്ങി. ഈ സമയം യാദൃശ്‌ചികമായി അവിടെയെത്തിയ മാങ്കുളത്തെ ജീപ്പ്‌ ഡ്രൈവര്‍മാര്‍ സനലിനെ അപകട മുനമ്പില്‍നിന്ന്‌ സാഹസികമായി വലിച്ചുകയറ്റുകയായിരുന്നു.

ബിബിന്‍, എബിന്‍, അലക്‌സ്‌ എന്നീ ജീപ്പ്‌ ഡ്രൈവര്‍മാരാണ്‌ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്‌. തിങ്കളാഴ്‌ച വൈകിട്ട്‌ അഞ്ചോടെയായിരുന്നു സംഭവം. മാങ്കുളം പഞ്ചായത്തിലാണ്‌ 500 അടിയോളം താഴ്‌ചയുള്ള പെരുമണ്‍കുത്ത്‌ വെള്ളച്ചാട്ടം.

മദ്യലഹരിയിലാണ്‌ സനല്‍ അപകടസ്‌ഥലത്തേക്കിറങ്ങിയത്‌. രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴും ഇയാള്‍ താഴ്‌ചയിലേക്കു പോകാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. താഴേക്കു വീണാല്‍ പാറക്കെട്ടില്‍ പതിച്ച്‌ ജീവന്‍ നഷ്‌ടപ്പെടാവുന്ന വിധം സനല്‍ വഴുക്കലുള്ള പാറയുടെ മുകളില്‍ ഇരിക്കുന്നതു കണ്ടാണ്‌ ഡ്രൈവര്‍മാര്‍ ജീവന്‍ പണയംവച്ച്‌ യുവാവിനെ രക്ഷിക്കാനെത്തിയത്‌.

Ads by Google
Ads by Google
LATEST NEWS
TRENDING NOW