Thursday, March 19, 2026 Last Updated 16 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 19 Mar 2026 11.26 AM

ധര്‍മ്മടത്ത് മൂന്നാം ഊഴം തേടി പിണറായി വിജയന്‍ ; രാവിലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

uploads/news/2026/03/831051/pinarayi-11.gif

തലശ്ശേരി: കണ്ണൂരിലെ തന്റെ മണ്ഡലമായ ധര്‍മ്മടത്ത് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രികസമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തലശ്ശേരി രജിസ്ട്രാര്‍ ഓഫീസില്‍ ഇടതുനേതാക്കള്‍ക്കൊപ്പം എത്തിയാണ് പിണറായി വിജയന്‍ പത്രിക സമര്‍പ്പിച്ചത്. ധര്‍മ്മടത്ത് അദ്ദേഹം ഇത് മുന്നാം തവണയാണ് മത്സരിക്കുന്നത്. രാവിലെ 11 മണിക്ക് വാഹനവ്യൂഹമായി ഇടതുനേതാക്കള്‍ക്ക് ഒപ്പമെത്തിയാണ് പത്രിക സമര്‍പ്പിച്ചത്.

ഇന്നലെ മണ്ഡലത്തില്‍ എത്തിയ പിണറായി റോഡ് ഷോ നടത്തിയിരുന്നു. പിണറായി വിജയന് തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക പത്തനാപുരം ഗാന്ധിഭവന്‍ ഭാരവാഹികളായ ഡോ. പുനലൂര്‍ സോമരാജന്‍, കെ വരദരാജന്‍ എന്നിവര്‍ കൈമാറി. ഗാന്ധിഭവനിലെ അമ്മമാര്‍ നല്‍കിയ തുകയാണിത്. കഴിഞ്ഞ രണ്ടു തവണയും ഗാന്ധിഭവനായിരുന്നു പിണറായിക്ക് കെട്ടിവെക്കാനുള്ള തുക നല്‍കിയത്.

ഇന്നലെ വൈകിട്ട് മമ്പറത്ത് നടന്ന സിപിഐഎം കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. ഇന്ന് മുതല്‍ പ്രചരണത്തില്‍ സജീവമാകും. വരും ദിവസങ്ങളില്‍ കണ്ണൂരിലെ വിവിധ മണ്ഡലങ്ങളിലെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കും. അരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു കഴിഞ്ഞതവണ കോണ്‍ഗ്രസിന്റെ സി രഘുനാഥനെ തോല്‍പ്പിച്ച് പിണറായി വിജയന്‍ ജയിച്ചത്.

കരിയറില്‍ ഏഴാം തെരഞ്ഞെടുപ്പിലാണ് പിണറായി ഇറങ്ങുന്നത്. ഇതിന് മുമ്പ് പയ്യന്നൂരിലും കൂത്തുപറമ്പിലും മത്സരിച്ച് ജയം നേടിയിരുന്നു. ധര്‍മ്മടത്ത് ആദ്യ പത്രിക സമര്‍പ്പിച്ചിരിക്കുന്നത് പിണറായി വിജയനാണ്. ഇ.പി. ജയരാശന്‍, കെ.കെ. രാഗേഷ്, സ്പീക്കര്‍ ഷംസീര്‍ തുടങ്ങിയ നേതാക്കളെല്ലാം മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ധര്‍മ്മടത്ത് കോണ്‍ഗ്രസിന് വേണ്ടി അബ്ദുള്‍ റഷീദാണ് മത്സരിക്കുന്നത്.

Ads by Google
Ads by Google
TRENDING NOW