Friday, March 13, 2026 Last Updated 6 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Oct 2025 12.13 PM

ഞങ്ങള്‍ രണ്ടല്ല ഒന്നാണ്! ഇരുതലയുള്ള അപൂര്‍വ്വ ഇനം പാമ്പിനെ കണ്ടെത്തി ഗവേഷകര്‍

-snake

രണ്ട് തലയുള്ള അപൂര്‍വ്വയിനം പാമ്പിനെ കണ്ടെത്തി ഗവേഷകര്‍. ഇരുതലയുള്ള പാമ്പിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ഇത് വലിയ ചര്‍ച്ചാ വിഷയമായി മാറുകയും ചെയ്തതിന് പിന്നാലെയാണ് ഗവേഷകര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വളരെ അപൂര്‍വമായി മാത്രമാണ് രണ്ട് തലയുമായി പാമ്പ് ജനിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. യുഎസിലെ ബെര്‍ക്കലിയിലുള്ള ഈസ്റ്റ് ബേ വിവേറിയത്തിലാണ് രണ്ട് തലയുളള പാമ്പ് ജനിച്ചത്. 'കാലിഫോമിയ കിംഗ് സ്‌നേക്ക്' എന്നാണ് ഇതിന് അറിയപ്പെടുന്നത്.

ഈ വര്‍ഷം മാര്‍ച്ചില്‍ ആറ് മാസം തികഞ്ഞ ഈ പാമ്പിന്റെ ചിത്രങ്ങള്‍ ഈസ്റ്റ് ബേ വിവേറിയം പങ്കുവച്ചിരുന്നു. ബൈസെഫാലി എന്ന അവസ്ഥയാണ് ഇതെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. രണ്ട് തലയും ഒരു ശരീരവുമുള്ള അവസ്ഥ. ഭ്രൂണ വികാസത്തിന്റെ ഫലമായാണ് ഇത് സംഭവിക്കുന്നതെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു ചെറിയ തലയും ഒരു വലിയ തലയുമാണ് ഈ പാമ്പിന്റെ ശരീരത്തില്‍ ഉള്ളത്. രണ്ടും സ്വന്തമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. വലിയ തലയെക്കാള്‍ ചെറിയ തലയ്ക്കാണ് ശരീരത്തിന്റെ നിയന്ത്രണം കൂടുതലെന്ന് അവര്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നുണ്ട്.

അതേസമയം മറ്റൊരു വീഡിയോയില്‍ ഇവയ്ക്ക് ഭക്ഷണം കൊടുക്കുന്നതും കാണാം. രണ്ട് തലച്ചോര്‍ ഉള്ള ഈ പാമ്പ് ഒരു പോലെയല്ല ചിന്തിക്കുന്നതെന്ന് വീഡിയോയില്‍ പറയുന്നു. ഇത് പാമ്പിന്റെ ചലനത്തെ ബാധിക്കുന്നതായും വിദഗ്ധര്‍ വ്യക്തമാക്കുന്നു. അതിനാല്‍ മനുഷ്യ സഹായമില്ലാതെ സ്വന്തമായി ഇരപിടിച്ച് ജീവിക്കാന്‍ ഇവയ്ക്ക് കഴിയില്ല. ഇങ്ങനെയുള്ള പാമ്പുകളുടെ ആയുസ് കുറവായിരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. എന്നാല്‍ ശരിയായ പരിചരണം ലഭിച്ചാല്‍ വര്‍ഷങ്ങളോളം ഇവയ്ക്ക് ജീവിക്കാന്‍ കഴിയും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW