Wednesday, March 18, 2026 Last Updated 4 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Mar 2026 07.51 AM

ശ്രമങ്ങളെല്ലാം പാളി, അനുനയിപ്പിക്കാനാകാതെ കോണ്‍ഗ്രസ് ; വഴങ്ങാത്ത കെ.സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കുമോ?

uploads/news/2026/03/830789/k-sudhakaran.jpg

കണ്ണൂര്‍: ആദ്യഘട്ട സ്ഥാനാര്‍ത്ഥിപട്ടിക പുറത്തുവിട്ടതിന് പിന്നാലെ ഇടഞ്ഞു നില്‍ക്കുന്ന കെ. സുധാകരനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടരുന്നു. ഇന്ന് ഉച്ചയ്ക്ക് കെ. സുധാകരന്‍ വാര്‍ത്താസമ്മേളനം വിളിക്കാനിരിക്കുന്ന സാഹചര്യത്തില്‍ കെ. സുധാകരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എന്ന സ്ഥാനവും എം.പി. സ്ഥാനവും കോണ്‍ഗ്രസ് അംഗത്വവും രാജി വെയ്ക്കുമോ എന്നാണ് കോണ്‍ഗ്രസിന് ആശങ്ക.

കണ്ണൂരില്‍ കോണ്‍ഗ്രസ് വിമതനായി സുധാകരന്‍ മത്സരിക്കുമോ എന്ന് പോലും കോണ്‍ഗ്രസിന് ഭയമുണ്ട്. കെ. സുധാകരന്‍ ഇടയുന്ന സാഹചര്യം ഉണ്ടായാല്‍ ഇരിക്കൂര്‍ ഒഴികെയുള്ള കണ്ണൂരിലെ മുഴുവന്‍ സീറ്റുകളിലും പേരാവൂരിലും അഴിക്കോട്ടും തൃക്കരിപ്പൂരും ഉദുമയിലുമെല്ലാം പ്രതിസന്ധി സൃഷ്ടിക്കുമെന്നും വിലയിരുത്തലുണ്ട്. ഇന്നലെ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ എം.പി. മാര്‍ മത്സരിക്കേണ്ടതില്ലെന്ന മുന്‍ തീരുമാനത്തില്‍ ഉറച്ച് കെപിസിസി നേതാക്കള്‍ മൂമ്പോട്ട് പോകുകയാണ്. പക്ഷേ 14 സീറ്റുകളില്‍ ഇപ്പോഴും മുറുമുറുപ്പ് തുടരുകയാണ്.

കെ. സുധാകരന്‍ ഒരു തരത്തിലുമുള്ള അനുനയത്തിന് തയ്യാറാകാത്തത് കോണ്‍ഗ്രസിനെ വലിയ രീതിയില്‍ വിഷമിപ്പിക്കുന്നുണ്ട്. ഇന്നലെ രാത്രിയില്‍ കെ. സുധാകരന്‍ അനുകൂലികള്‍ കണ്ണൂരില്‍ പന്തംകൊളുത്തിപ്രകടനം നടത്തിയിരുന്നു. കെ. സുധാകരന് അനുകൂലമായും കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫിനെ മോശമായി പരാമര്‍ശിച്ചുകൊണ്ടുള്ള മുദ്രാവാക്യം വിളികളോടെയായിരുന്നു പ്രകടനം. ഇതിന് പിന്നാലെ അനേകം നേതാക്കളാണ് സുധാകരനെ അനുനയിപ്പിക്കാനായി എത്തിയത്. ഇന്നലെ രാത്രി എ.പി.അനില്‍കുമാറും ഷാഫി പറമ്പിലും സുധാകരശന അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. രാത്രിയില്‍ രമേശ് ചെന്നിത്തലയും ഫോണ്‍ വിളിച്ചെങ്കിലും സുധാകരന്‍ വഴങ്ങിയിട്ടില്ല.

ഇന്ന് ഡല്‍ഹിയില്‍ ഉച്ചയ്ക്ക് വാര്‍ത്താസമ്മേളനത്തില്‍ സുധാകരന്‍ എന്താണ് പറയുക എന്ന് ഉറ്റുനോക്കുകയാണ് കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നെങ്കിലും കണ്ണൂര്‍ ഉള്‍പ്പെടെയുള്ള രണ്ടു പ്രധാന സീറ്റുകള്‍ കോണ്‍ഗ്രസ് ഒഴിച്ചിട്ടിരിക്കുകയാണ്. പിന്നീട് കെ.സുധാകരന് വഴങ്ങേണ്ട സാഹചര്യം വന്നാല്‍ അത് പരിഗണിക്കുകയാണ് ലക്ഷ്യം. സുധാകരന് വഴങ്ങിയാല്‍ അടൂര്‍ പ്രകാശിനെയും പരിഗണിക്കേണ്ടി വരും. സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കുന്ന സാഹചര്യം ഉണ്ടായാല്‍ അത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി മാറുമെന്നാണ് കരുതുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW