Sunday, March 22, 2026 Last Updated 6 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Mar 2026 10.19 AM

സ്ഥാനാര്‍ത്ഥിപട്ടികയില്‍ സീറ്റില്ല, എം.കെ. രാഘവനും അതൃപ്തി ; കെ.സുധാകരനുമായി കൂടിക്കാഴ്ച നടത്തി

uploads/news/2026/03/830798/mk-raghavan.jpg

കണ്ണൂര്‍: നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട് ഇടഞ്ഞുനില്‍ക്കുന്ന കെ. സുധാകരനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം ശക്തമാക്കുമ്പോള്‍ ഇടഞ്ഞ് എം.കെ. രാഘവന്‍ എംപിയും. 36 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് ഇന്ന് രണ്ടാം പട്ടിക പുറത്തിറക്കാനിരിക്കെ എം.കെ. രാഘവനും കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്. യുഡിഎഫില്‍ അതൃപ്തരുടെ എണ്ണം കൂടിക്കൂടി വരുന്ന സാഹചര്യത്തില്‍ എം.കെ. രാഘവനും കെ. സുധാകരനുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം.

്‌കെ.സുധാകരനെ പോലെ തന്നെ കേരളരാഷ്ട്രീയത്തില്‍ സജീവമാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നയാളാണ് എം.കെ. രാഘവനും. എന്നാല്‍ കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതോടെ എം.പി. മാരെ മത്സരിപ്പിക്കേണ്ടതില്ലെന്ന കര്‍ശന നിലപാടില്‍ സംസ്ഥാന നേതൃത്വം എത്തുകയായിരുന്നു. ഇന്ന് 11.30 യ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ചേര്‍ന്ന് രണ്ടാമത്തെ പട്ടികയ്ക്ക് അംഗീകാരം നല്‍കും. ഉച്ചയ്ക്ക് ശേഷമാണ് രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുക. അതിനിടയില്‍ കണ്ണൂരില്‍ മത്സരിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഹൈക്കമാന്‍ഡ് തീരുമാനത്തെ വരെ വെല്ലുവിളിച്ചാണ് സുധാകരന്റെ നീക്കം.

സ്ഥാനാര്‍ത്ഥിത്വം ലഭിച്ചില്ലെങ്കില്‍ കടുത്ത തീരുമാനത്തിലേയ്ക്ക് പോകാനാണ് കെ സുധാകരന്‍ ആലോചിക്കുന്നതെന്നാണ് വിവരം. പാര്‍ട്ടി പരിഗണിച്ചില്ലെങ്കില്‍ പ്രവര്‍ത്തകസമതി അംഗത്വവും എം പി സ്ഥാനവും അടക്കം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ സുധാകരന്‍ തയ്യാറായേക്കുമെന്നാണ് സൂചന. നിലപാട് വ്യക്തമാക്കാന്‍ അദ്ദേഹം ഇന്ന് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനവും നടത്തുന്നുണ്ട്. പാര്‍ട്ടി വിട്ടു വരുന്നവരെ പിന്തുണയ്ക്കാനുള്ള തീരുമാനം അംഗീകരിക്കാനാകില്ല, പ്രവര്‍ത്തകസമിതിയംഗം ആയിട്ടും ചര്‍ച്ചകളുടെ ഭാഗമാക്കിയില്ല. അര്‍ഹമായ പരിഗണന കിട്ടാത്ത സാഹചര്യത്തില്‍ പ്രചരണത്തിനിറങ്ങില്ല തുടങ്ങിയ കടുംപിടുത്തമാണ് കെ. സുധാകരന്‍ മുമ്പോട്ട് വെച്ചിരിക്കുന്നത്.

ഇന്നലെ രാത്രിയില്‍ രമേശ് ചെന്നിത്തല എത്തിയിട്ടും കെ. സുധാകരനെ പിന്തിരിപ്പിക്കാനായിട്ടില്ല. സുധാകരനെ അനുനയിപ്പിക്കാനും വാര്‍ത്താസമ്മേളനം പിന്‍വലിപ്പിക്കാനുള്ള ശക്തമായ നീക്കത്തിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഇടപെട്ടിട്ടും കെ. സുധാകരനുമായുള്ള പ്രശ്‌നം പരിഹരിക്കാനായിട്ടില്ല. അതിനിടയിലാണ് എം.കെ. രാഘവന്റെ വിഷയവും വരുന്നത്. കെ.സുധാകരന്‍ ഉറ്റസുഹൃത്താണെന്നും ആ നിലയിലാണ് കാണുന്നതെന്നുമാണ് എം.കെ. രാഘവന്റെ പ്രതികരണം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW