Saturday, March 14, 2026 Last Updated 30 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 05.05 PM

കണ്ണൂരില്‍ മത്സരിക്കാന്‍ തയ്യാറായി കെ. സുധാകരന്‍ ; സീറ്റില്‍ കണ്ണുനട്ട് മറ്റ് നാല് കോണ്‍ഗ്രസ്എംപിമാര്‍ കൂടി

uploads/news/2026/03/829245/kk-sudhakaran-kpcc.gif

കണ്ണൂര്‍: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എം.പി. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമമായി തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണ്. എം.പി. മാര്‍ മത്സരിക്കരുതെന്ന പാര്‍ട്ടിയുടെ നിലപാടില്‍ കെ സുധാകരന് മാത്രം ഹൈക്കമാന്റിന്റെ അനുമതി കിട്ടിയിട്ടുണ്ടന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ പ്രചരിപ്പിക്കുന്നത്.

നേരത്തെ കണ്ണൂരില്‍ താന്‍ മത്സരിക്കണമോയെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും ഇതുവരെ അക്കാര്യം പാര്‍ട്ടി ചോദിച്ചിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു. കണ്ണൂരില്‍ മത്സരിക്കുമോയെന്ന് പാര്‍ട്ടി ചോദിക്കുമെന്നാണ് കരുതുന്ന താല്‍പര്യം അറിയിക്കില്ലെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു. ചോദ്യം ഉണ്ടായാല്‍ അപ്പോള്‍ നിലപാട് പറയുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. കെ സുധാകരന് മാത്രം ഇളവ് നല്‍കിയാല്‍ നാലഞ്ച് എംപിമാര്‍ കൂടി നിയമസഭയിലേക്ക് ഇറങ്ങാന്‍ തയ്യാറായി നില്‍ക്കുന്നതിനാല്‍ കെപിസിസി നേതൃത്വം അനുകൂലമല്ല.

എംഎല്‍എ ആകണമെന്നും മന്ത്രിയാകണമെന്നുമുള്ള ആഗ്രഹം കെ സുധാകരന്‍ ഇതിനോടകം പല നേതാക്കളോടും പറഞ്ഞിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കണോയെന്ന കാര്യത്തില്‍ തന്നെ കോണ്‍ഗ്രസ് അന്തിമ ധാരണയായിട്ടില്ല. അതേസമയം കണ്ണൂര്‍ സീറ്റില്‍ കെ. സുധാകരനൊപ്പം മറ്റു നേതാക്കള്‍ക്കും താല്‍പ്പര്യമുണ്ടെന്നാണ് സൂചനകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW