Friday, March 20, 2026 Last Updated 11 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Mar 2026 09.30 AM

സംസ്ഥാനത്ത് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിന് സമയമായി ; ശോഭാസുരേന്ദ്രന്‍ നിയമസഭയില്‍ ഉണ്ടാകണമെന്നത് കേരളത്തിന്റെ ആവശ്യം

uploads/news/2026/03/830796/shobha1.jpg

പാലക്കാട്: നഗരത്തെ ആവേശത്താല്‍ ഇളക്കിമറിച്ച് ബിജെപി സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന്റെ റോഡ്‌ഷോ. ബിജെപിയുടെ സ്ഥാനാര്‍ത്ഥിപട്ടിക പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് പാലക്കാട് ശോഭാസുരേന്ദ്രന്‍ റോഡ്‌ഷോയോടെ പ്രചരണം തുടങ്ങിയിരിക്കുന്നത്.

പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും ഇതോടെ മാറാത്തത് മാറുമെന്നുമാണ് ശോഭയൂടെ ആദ്യ പ്രതികരണം. താന്‍ ആഗ്രഹിക്കുന്നത് വികസനം നഷ്ടപ്പെട്ട പാലക്കാടിന് ഒരു ശാപമോക്ഷമാണെന്നും കേരളത്തിന്റെ നിയമസഭതയ്ക്കുള്ളില്‍ ഒരു ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിന് സമയമായി എന്നുമാണ് ആദ്യപ്രതികരണം. ശോഭ കേരളത്തിന്റെ നിയമസഭയില്‍ എത്തണമെന്നത് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള മുഴുവന്‍ ആളുകളുടെയും ആഗ്രഹമാണ്. അതുപോലെ തന്നെ തന്റെ സഹപ്രവര്‍ത്തകരും നിയമസഭയില്‍ ഉണ്ടാകണമെന്നത് നാടിന്റെ ആവശ്യവും അവകാശവുമാണ്. അതിന് സമയം വന്നിരിക്കുകയാണെന്നും ഇനി വലിയ ഭൂരിപക്ഷം നല്‍കണമെന്നു മാത്രമാണ് പാലക്കാട്ടെ ജനങ്ങളോട് പറയാനുള്ളതെന്നും പറഞ്ഞു.

തദ്ദേശ,തെരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും മെട്രോമാന്‍ ഇ. ശ്രീധരന്‍ മത്സരിച്ച പ്പോഴും ബിജെപിയ്ക്ക് നല്ല രീതിയില്‍ വോട്ടുകള്‍ കിട്ടിയ മണ്ഡലമാണ് പാലക്കാട്. ജനങ്ങള്‍ക്കിടയില്‍ സജീവമായിട്ടുള്ള തനിക്ക് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ പ്രചാരണത്തിന്റെ ആവശ്യ മില്ലെന്നും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി താന്‍ ഇവിടെയുണ്ടെന്നും ജനങ്ങള്‍ക്ക് വേണ്ടി എന്താണ് ചെയ്തതെന്ന് അവര്‍ക്കറിയാമെന്നും ശോഭ പറഞ്ഞു. ഒരാള്‍ക്കും ശോഭയെ പരിചയപ്പെടുത്തേണ്ട സാഹചര്യമില്ല. വലിയ ഭൂരിപക്ഷം നല്‍കണമെന്ന് മാത്രമാണ് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും പറഞ്ഞു.

കേരളത്തില്‍ ബിജെപിയ്ക്ക് അനുകൂലമായി ഒരു മൂവ്‌മെന്റ് ഉയരുന്നുണ്ട്. ദേവികുളം എംഎല്‍എയും നാട്ടിക എംഎല്‍എ യും ബിജെപിയില്‍ എത്തിയത് അതിന്റെ ഉദാഹരണമാണ്. സിപിഐഎം നേതാവ് അജിത്, സിസി മുകുന്ദന്‍ എന്നിവര്‍ ബിജെപിയുടെ മെമ്പര്‍ഷിപ്പ് വാങ്ങുന്നത് കേരളം കണ്ടതാണ. കമ്യുണിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ മുമ്പോട്ട് പോകുന്നത് മക്കള്‍ രാഷ്ട്രീയത്തിലും ബന്ധു രാഷ്ട്രീയത്തിലുമാണെന്നത് കണ്ണൂരിലെ കാഴ്ചകളാണെന്നും ഇതെല്ലാം ജനങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടെന്നും ശോഭാസുരേന്ദ്രന്‍ വ്യക്തമാക്കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW