-->
ജനങ്ങളുടെ സുരക്ഷയ്ക്കായി പുതുവത്സര ആഘോഷങ്ങൾക്കിടയിൽ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന സഹപ്രവർത്തകർക്ക് ആവേശമായി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിധിൻരാജ് ഐ പി എസ്.
പുതുവത്സര രാവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ നേരിട്ടെത്തി കണ്ട അദ്ദേഹം, അവർക്കൊപ്പം കേക്ക് മുറിച്ചും സമ്മാനങ്ങൾ നൽകിയും പുതുവത്സരം ആഘോഷിച്ചു. കണ്ണൂർ, മുഴപ്പിലങ്ങാട്, തലശ്ശേരി, ന്യൂ മാഹി എന്നീ ഭാഗങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലും പിക്കറ്റ് പോസ്റ്റുകളിലുമാണ് കമ്മീഷണർ സന്ദർശനം നടത്തിയത്. റോഡിലും പരിസരങ്ങളിലും രാത്രി വൈകിയും ഡ്യൂട്ടിയിലുണ്ടായിരുന്ന സേനാംഗങ്ങൾക്ക് അദ്ദേഹം പുതുവത്സര ആശംസകൾ നേരുകയും സ്നേഹോപഹാരങ്ങൾ കൈമാറുകയും ചെയ്തു.