Tuesday, March 17, 2026 Last Updated 52 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Mar 2026 07.02 PM

‘മകൾ പാപ്പുവിനെ ബാധിച്ചു തുടങ്ങിയപ്പോഴാണ് എനിക്ക് വേദനിച്ചത്; സ്ട്രെസ്സ് എനിക്ക് ഹാൻഡിൽ പറ്റാതെയായി; അതോടെ റിയാക്ട് ചെയ്തു തുടങ്ങി...’ അമൃത സുരേഷ്

uploads/news/2026/03/830699/Untitled-1.jpg
Amrutha Suresh about her marriage life (Image Source: Instagram)

ഐഡിയ സ്റ്റാര്‍ സിംഗറില്‍ മത്സരാര്‍ത്ഥിയായി എത്തി പിന്നീട് തന്റെ മ്യൂസിക് ബാന്‍ഡിലൂടെയും പിന്നണി ഗാനരംഗത്തിലൂടെയും തിളങ്ങിയ ഗായികയാണ് അമൃത സുരേഷ്. തെന്നിന്ത്യന്‍ താരം ബാലയുമായുള്ള അമൃതയുടെ പ്രണയവും വിവാഹവുമൊക്കെ ആരാധകര്‍ ഏറ്റെടുത്താണ്. എന്നാല്‍ 9 വർഷത്തോളം നീണ്ട ഇവരുടെ ദാമ്പത്യജീവിതം വിവാഹമോചനത്തില്‍ കലാശിച്ചപ്പോള്‍ ആരാധകര്‍ക്കത് ഞെട്ടലായി.
വിവാദങ്ങളും ഇവരുടെ ഏക മകള്‍ അവന്തിക കസ്റ്റഡിയും വഴക്കുകളും കേസുകളുമൊക്കെയായി വാര്‍ത്തകളില്‍ അമൃതയുടെയും ബാലയുടെയും പേര് വാര്‍ത്തകളില്‍ സ്ഥിരം നിറഞ്ഞു നിന്നു. അടുത്തിടെ വരെ ഇവര്‍ തമ്മിലുള്ള പല പ്രശ്നങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരുന്നു.
ഇപ്പോഴിതാ തന്റെ വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും വർഷങ്ങളോളം കുറ്റപ്പെ‌ടുത്തലുകള്‍ നേരിടേണ്ടി വന്നതിനെക്കുറിച്ചും പറയുകയാണ് അമൃത സുരേഷ്. തന്റെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്നങ്ങള്‍ കാരണമുണ്ടായ സൈബര്‍ ബുള്ളിയിംഗിനെക്കുറിച്ചും അത് കുടുംബത്തെ എങ്ങനെയെല്ലാം ബാധിച്ചു എന്നതിനെക്കുറിച്ചുമാണ് അമൃത സംസാരിക്കുന്നത്.
‘‘മറ്റുള്ളവർ എന്നെക്കുറിച്ച് മോശമായി പറയുന്നത് ഞാന്‍ സഹിക്കും. എന്നാൽ എന്റെ മകൾ പാപ്പുവിനെ അത് ബാധിച്ചു തുടങ്ങിയപ്പോഴാണ് എനിക്ക് വേദനിച്ചത്. സ്‌കൂളിലെ കുട്ടികൾ പാപ്പുവിനോട് ‘എന്തിനാണ് അമ്മയുടെ കൂടെ നിൽക്കുന്നത്?’ എന്ന് ചോദിക്കാൻ തുടങ്ങിയത് വലിയ സങ്കടമുണ്ടാക്കി.
ഇറ്റ്‌സ് ഓക്കേ ടു ഹിയർ ദാറ്റ് യു ആർ എ ബാഡ് വുമൺ. നമ്മളെക്കുറിച്ച് പറയുമ്പോൾ ഇറ്റ്‌സ് ഓക്കേ. പക്ഷേ സ്വന്തം അമ്മയെക്കുറിച്ച് മോശമായി പറയുമ്പോള്‍ അത് നിങ്ങൾക്ക് എത്ര വേദന ആയിരിക്കും? എനിക്കും അങ്ങനെയായിരുന്നു. സോ, ദാറ്റ് ഈസ് ബിക്കോസ് ഇറ്റ് സ്റ്റാർട്ടഡ് അഫെക്റ്റിങ് പാപ്പു. അവളൊരു കുട്ടിയാണ്, അവളുടെ അടുത്ത് സ്കൂളിലൊക്കെ ചെല്ലുമ്പോള്‍, ‘നിന്റെ അമ്മ നല്ലവളല്ല, പിന്നെ എന്തിനാണ് നീ അമ്മയുടെ കൂടെ താമസിക്കുന്നത്?’ എന്ന് പറയും. ‘ തിരിച്ചു വാ, നമുക്ക് അവിടെ പോകാം?’ എന്ന് മറുവശത്തുള്ള ആൾ പറയുന്നതു പോലെ. അങ്ങനെയൊക്കെ പറയുമ്പോൾ ആ കൊച്ചു കുഞ്ഞ് കരയുമായിരുന്നു.
പിന്നെ ഒരു വലിയ കാലഘട്ടത്തിൽ ഈ മറ്റേ സൈഡിലുള്ള ആൾ കുറെ സംഭവങ്ങളിലൂടെ സ്പൂൺ ഫീഡ് ചെയ്തിട്ടുള്ള കുറെ സംഭവങ്ങളുണ്ട്. അത് നമ്മുടെ നാട്ടിലെ ഈ പറയുന്ന പോലെ ചില മോറൽ വാല്യൂസിനെയൊക്കെ നല്ല രീതിയിൽ ബാധിക്കുന്ന സ്ഥലത്ത്, ഒരു സൈഡിൽ ഒരാൾ ഇരുന്ന് ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ. അപ്പോഴാണ് ഞങ്ങൾ സ്വാധീനിക്കപ്പെടാൻ തുടങ്ങിയത്, അതിനെക്കുറിച്ച് സംസാരിക്കാനും തുടങ്ങി. അവസാനം എന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരിക്കൽ എനിക്ക് ഹാർട്ട് ഇഷ്യൂസ് ഒക്കെ വന്നു, ഇ.സി.ജി പ്രോബ്ലംസ് ഒക്കെ വന്നു. ഞാൻ വീട്ടിൽ തളർന്നു വീണു. ഈ സ്ട്രെസ്സ് എനിക്ക് ഹാൻഡിൽ ചെയ്യാൻ പറ്റണ്ടേ... എന്തായാലും നമ്മൾ മനുഷ്യന്മാരല്ലേ? അപ്പോൾ എനിക്ക് മനസ്സിലായി ഇനി ഞാൻ റിയാക്ട് ചെയ്തില്ലെങ്കിൽ ശരിയാവില്ല എന്ന്....’’ അമൃത പറയുന്നു. അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവരുമായി തന്റെ യൂട്യബ് ചാനലില്‍ രഞ്ജിനി ഹരിദാസ് നടത്തിയ സംഭാഷണത്തിലാണ് അമൃത മനസ്സു തുറന്നത്. നിരന്തരമായ സൈബർ ആക്രമണങ്ങൾ കാരണം മാനസിക സമ്മർദ്ദം വർദ്ധിക്കുകയും തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് അമൃതയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങൾക്ക് ശേഷമാണ് ഇതിനെതിരെ പ്രതികരിക്കണമെന്ന് അമൃത തീരുമാനിച്ചത്.

‘‘പതിനെട്ട് വയസിലായിരുന്നു എന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. പത്തൊമ്പതാം വയസില്‍ വിവാഹവും നടന്നു. ആ പ്രായത്തില്‍ വിവാഹം കഴിച്ചത് ജോത്സ്യന്‍ കാരണമായിരുന്നു. ആ പ്രായത്തില്‍ എന്റെ വിവാഹം നടക്കണമെന്ന് ജാതകത്തില്‍ ഉണ്ടായിരുന്നുവത്രേ. വിവാഹം എന്ന തീരുമാനത്തിലേക്ക് ഞാന്‍ ആ പ്രായത്തില്‍ എത്തിയതിന് പല കാരണങ്ങളുണ്ട്.
അന്ന് ആശ്രമവും മറ്റും ചുറ്റിപറ്റി വളരെ ഒതുക്കമുള്ള ജീവിതമായിരുന്നു എന്റേത്. ഐഡിയ സ്‌റ്റാര്‍ സിംഗർ പ്രോഗ്രാമിൽ വന്നശേഷമാണ് കൂടുതല്‍ ആളുകളെ കണ്ടതും പരിചയപ്പെട്ടതും കൂടുതലായി ജീവിതം എക്‌സ്‌പ്ലോര്‍ ചെയ്‌ത്‌ തുടങ്ങിയതും. അതുകൊണ്ട് തന്നെ ആരെങ്കിലും ചെറുതായി സ്‌നേഹം കാണിച്ചാല്‍ പോലും അതില്‍ വീണുപോവുമായിരുന്നു. ലവ് ബോംബിംഗ് എന്റെ പ്രണയത്തിന്റെ കാര്യത്തില്‍ വലിയൊരു ഘടകമായി. ഞാൻ സംഗീതത്തെ സ്‌നേഹിക്കുന്ന ആളായതുകൊണ്ട് അതുമായി ബന്ധപ്പെടുത്തിയും കരിയറുമായി കൂട്ടിച്ചേര്‍ത്തും ഒരുപാട് പ്രോമിസുകള്‍ ആ ലവ് ബോംബിംഗിനൊപ്പം ഉണ്ടായിരുന്നു.
മാത്രമല്ല എന്റെ കുടുംബത്തിനോട് തുടക്കത്തില്‍ ഒരുപാട് സ്‌നേഹം കാണിച്ചിരുന്ന വ്യക്തിയായിരുന്നു. അതൊക്കെ കൂടിയായപ്പോള്‍ ഞാന്‍ അയാളെ പ്രണയിച്ച് പോയി. മാത്രമല്ല വിവാഹം എന്റെ വലിയ ഒരു ആഗ്രഹവുമായിരുന്നു....’’ എന്നാണ് വിവാഹമെന്ന തീരുമാനത്തെക്കുറിച്ച് അമൃത പറയുന്നത്.
ഈയടുത്താണ് അമൃത സുരേഷിന്റെ പിഴ എന്ന ഗാനം പുറത്തിറങ്ങിയത്. സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും കുറ്റപ്പെ‌ടുത്തലുമാണ് ഗാനത്തിന്റെ പ്രമേയം.
അടുത്തിടെയാണ് അമൃതയുടെ മുന്‍ ഭര്‍ത്താവ് ബാല മുറപ്പെണ്ണായ കോകിലയെ വിവാഹം ചെയ്‌തത്‌. അതിന് മുൻപ് ഡോക്‌ടർ ആയിരുന്ന എലിസബത്ത് ഉദയനുമായി ബാല അടുപ്പത്തിലായിരുന്നു. ഇരുവരും പിന്നീട് വേർപിരിയുകയും ഒക്കെ ചെയ്‌തു. അതുപോലെ അമൃത സുരേഷ് ഇടയ്ക്ക് സംഗീത സംവിധായകൻ കൂടിയായ ഗോപി സുന്ദറുമായി അടുപ്പത്തിലായിരുന്നു. പൊതു പരിപാടികളിൽ വരെ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ പിന്നീടിവര്‍ ബ്രേക്കപ്പായി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW