Saturday, March 14, 2026 Last Updated 7 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 06.14 PM

‘നിന്റെ മുഖം എനിക്ക് ഭാഗ്യമാണ്; നീ പുഞ്ചിരിക്കുന്നത് കാണുമ്പോൾ ദൈവങ്ങള്‍ എന്റെ പക്ഷത്താണെന്ന് ഞാന്‍ വിശ്വസിക്കുന്നു...’ സര്‍ഗുണിന് പ്രണയാതുരമായ പോസ്റ്റുമായി രവി ദുബെ

uploads/news/2026/03/830209/Untitled-6.jpg
Ravie Dubey and Sargun Mehta (Image Source: Instagram)

ഹിന്ദി ടെലിവിഷന്‍ ലോകത്ത് തിളങ്ങി നില്‍ക്കുന്ന താരദമ്പതിമാരാണ് രവി ദുബെയും സര്‍ഗുണ്‍ മേത്തയും. പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരജോഡികളാണിവര്‍. ജമൈ രാജ, മത്സ്യയ കാണ്ട് തുടങ്ങിയ ഷോകളിലൂടെ പ്രശസ്തി നേടിയ രവി, അഭിനേതാവ് മാത്രമല്ല മോഡലും നിർമ്മാതാവും കൂടിയാണ്. ഭാര്യ സര്‍ഗുണിനൊപ്പം ഒരു പ്രൊഡക്ഷന്‍ ഹൗസ് നടത്തുന്ന രവി, ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായിട്ടുണ്ട്. വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ രാമായണത്തിൽ ലക്ഷ്മണനായി എത്തുന്നത് രവിയാണ്.
കരോള്‍ ബാഗ് എന്ന സീരിയിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് നിരവധി പരമ്പരകളിലൂടെ കൈയടി നേടിയ താരമാണ് സര്‍ഗുണ്‍. അഗ്രെജ് എന്ന ചിത്രത്തിലൂടെയാണ് സര്‍ഗുണ്‍ ബിഗ് സ്ക്രീനില്‍ അരങ്ങേറ്റം കുറിച്ചത്. പഞ്ചാബി സിനിമകളില്‍ തിളങ്ങിയ സര്‍ഗുണ്‍ അവിടുത്തെ മുൻനിര നായികമാരില്‍ ഒരാളായി മാറുകയും ചെയ്തു. 2009 ൽ ഷൂ 12/24 കരോൾ ബാഗിൽ ഒരുമിച്ച് അഭിനയിക്കുന്ന സമയത്താണ് രവിയും സർഗുണും പ്രണയത്തിലായത്. അന്നുമുതല്‍ ഡേറ്റിംഗിലായിരുന്ന ഇവര്‍ 2013 ഡിസംബറിൽ വിവാഹിതരായി. പ്രണയിച്ച് വിവാഹം ചെയ്ത ഇവര്‍ തമ്മിലുള്ള റൊമാന്റിക് ബോണ്ടിംഗും പരസ്പരം നല്‍കുന്ന പിന്തുണയും എന്നും ആരാധകര്‍ കണ്ടറിഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ സര്‍ഗുണിനെക്കുറിച്ച് രവി കുറിച്ച പ്രണയാതുരമായ വരികളാണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുന്നത്. രവി അതിരാവിലെ ജോലിക്ക് പോകുമ്പോൾ പകുതി ഉറക്കത്തിലാണെങ്കിലും സര്‍ഗുണ്‍ സ്നേഹത്തോടെ പുഞ്ചിരിക്കുമെന്നും ആ ചിരി എല്ലാ ദൈവങ്ങളും എന്റെ പക്ഷത്താണെന്ന് വിശ്വസിക്കാന്‍ സഹായിക്കുന്നുവെന്നുമാണ് രവി ദുബെ കുറിച്ചിരിക്കുന്നത്.
‘‘ഒരു ചെറിയ ചടങ്ങിൽ പങ്കെടുക്കാൻ ഞാൻ നിന്നെ അനുവദിക്കാൻ പോകുന്നു...ചിലപ്പോൾ ഞാൻ അതിരാവിലെ ജോലിക്ക് പോകുമ്പോൾ സർഗുൺ ഉറങ്ങുകയായിരിക്കും, എത്ര ക്രൂരമായി തോന്നിയാലും, ഞാൻ അവളെ ഉണർത്തി എന്നെ നോക്കി അല്പം പുഞ്ചിരിക്കാൻ പറയും, പകുതി ഉറക്കത്തിലാണെങ്കിലും സർഗുൺ സ്നേഹത്തോടെ പുഞ്ചിരിക്കും. പതിറ്റാണ്ടുകൾക്ക് മുമ്പ് ഒരു സന്തൂർ പരസ്യത്തിൽ കേട്ട ഒരു പഴയ വരി ഞാൻ അവളോട് ആവർത്തിക്കും. ‘നിന്റെ മുഖം എനിക്ക് ഭാഗ്യമാണ്...’ എന്നത് ഞാൻ അത് ശരിക്കും വിശ്വസിക്കുന്നു. സർഗുൺ പുഞ്ചിരിക്കുന്നത് കാണുമ്പോൾ, എല്ലാ ദൈവങ്ങളും എന്റെ പക്ഷത്താണെന്ന് ഞാൻ ഉറപ്പിക്കുന്നു... ഞാൻ വിശ്വസിക്കുന്നു...’’ എന്നാണ് സര്‍ഗുണിനൊപ്പമുള്ള ചിത്രം പങ്കിട്ട് രവി കുറിച്ചിരിക്കുന്നത്. രവിയുടെ കൈക്കുള്ളില്‍ നിറഞ്ഞ ചിരിയോടെ ഇരിക്കുന്ന സര്‍ഗുണെയും ചിത്രത്തില്‍ കാണാം. രവിയുടെ പോസ്റ്റിനു താഴെ നിരവധി ആരാധകരാണ് ഇവരുടെ പ്രണയത്തിന് സ്നേഹവും ആശംസകളും കുറിച്ചിരിക്കുന്നത്.

Ads by Google
Saturday 14 Mar 2026 06.14 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW