Tuesday, March 10, 2026 Last Updated 43 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 12.58 PM

ഖമനയിയുടെ മരണം: ഇന്ത്യയില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ വംശജയായ യുഎസ് സൈനിക

khamaenesis, assasination, indian-america, us, military, woman, protest, reaction

ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യയിലെ ചിലയിടങ്ങളില്‍ നടന്ന പ്രതിഷേധങ്ങളെ ചോദ്യം ചെയ്ത് ഇന്ത്യന്‍ വംശജയായ യുഎസ് സൈനിക ശില്‍പ ചൗധരി രംഗത്ത്. 38ാം വയസ്സില്‍ അമേരിക്കന്‍ സൈന്യത്തില്‍ ചേര്‍ന്ന ശില്‍പ, നിലവില്‍ യുഎസ് ആര്‍മിയില്‍ കെമിക്കല്‍ ആന്‍ഡ് ന്യൂക്ലിയര്‍ സ്‌പെഷ്യലിസ്റ്റായി സേവനമനുഷ്ഠിക്കുകയാണ്. വിദേശത്തു നടക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങളുടെ പേരില്‍ ഇന്ത്യയില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നത് രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുമെന്ന് അവര്‍ തന്റെ വീഡിയോയില്‍ ആരോപിക്കുന്നു.

ആയിരക്കണക്കിന് മൈലുകള്‍ അകലെ നടക്കുന്ന കാര്യങ്ങള്‍ക്ക് പ്രാദേശികമായി പ്രതിഷേധിക്കുന്നത് സാധാരണക്കാരുടെ ജീവിതത്തെ തടസ്സപ്പെടുത്തുന്നു എന്നാണ് ശില്‍പയുടെ പ്രധാന വാദം. ഇത്തരം പ്രവൃത്തികള്‍ ഇന്ത്യയെ ലോകത്തിന് മുന്നില്‍ പരിഹാസ്യരാക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും അവര്‍ പറയുന്നു. താന്‍ ഏതെങ്കിലും മതത്തിന് എതിരല്ലെന്നും എന്നാല്‍ ഏത് വിഭാഗത്തിലായാലും തീവ്രവാദപരമായ നിലപാടുകളെ എതിര്‍ക്കുന്നുവെന്നും വ്യക്തമാക്കിയ ശില്‍പ, താന്‍ ജീവിക്കുന്ന രാജ്യത്തെ സ്‌നേഹിക്കാനാണ് ഓരോ പൗരനും ശ്രമിക്കേണ്ടതെന്ന് ഉപദേശിച്ചു.

ഇന്ത്യയിലെ ജനങ്ങള്‍ അനുഭവിക്കുന്ന വൈകാരികമായ മുറിവുകളെ താന്‍ മാനിക്കുന്നുവെന്ന് പറയുമ്പോഴും, ഈ പ്രതിഷേധങ്ങളുടെ പ്രായോഗികതയെ ശില്‍പ ചോദ്യം ചെയ്യുന്നു. വിദേശ രാജ്യത്തെ ഭരണാധികാരി കൊല്ലപ്പെട്ടതിന് ഇന്ത്യയിലെ സംസ്ഥാന സര്‍ക്കാരുകള്‍ എന്ത് നടപടി സ്വീകരിക്കാനാണെന്നും, എന്തിനാണ് ഇവിടെ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതെന്നുമാണ് അവരുടെ ചോദ്യം. ലോകം ഇന്ത്യയെ വലിയ ആദരവോടെയാണ് കാണുന്നതെന്നും ആ ബഹുമാനം തകര്‍ക്കാന്‍ ആരെയും അനുവദിക്കരുതെന്നും അവര്‍ വീഡിയോയിലൂടെ ഓര്‍മ്മിപ്പിച്ചു.

വീഡിയോ സാഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചത്. ആറര ലക്ഷത്തിലധികം പേര്‍ കണ്ട ഈ വീഡിയോയ്ക്ക് താഴെ ശില്‍പയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകള്‍ വരുന്നുണ്ട്. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച് ആദ്യം സംസാരിക്കൂ എന്ന് ചിലര്‍ പരിഹസിക്കുമ്പോള്‍, ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും മറ്റു ചിലര്‍ മറുപടി നല്‍കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW