Tuesday, March 10, 2026 Last Updated 55 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Oct 2025 12.24 PM

സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകൂ! കാനഡയില്‍ ഇന്ത്യന്‍ പെണ്‍കുട്ടിക്ക് നേരെ വംശീയ അധിക്ഷേപം നടത്തി യുവാവ്

canadian, man, racist, abuse, indian, woman

കാനഡയില്‍ ഇന്ത്യന്‍ തൊഴിലാളിക്ക് നേരെ വംശീയാധിക്ഷേപം. ഓക്ക്‌വില്ലെയിലെ മക്‌ഡൊണാള്‍ഡ് ഔട്ട്‌ലെറ്റില്‍ ആണ് സംഭവം. തദ്ദേശിയനായ യുവാവാണ് മോശം ഭാഷയില്‍ പെണ്‍കുട്ടിക്ക് നേരെ വംശീയാധിക്ഷേപം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

'സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകൂ, ഭ്രാന്തന്‍ ഇന്ത്യക്കാരന്‍' എന്ന് പറഞ്ഞുകൊണ്ടായിരുന്നു അട്ടഹാസം. തൊഴിലാളിയെ അപമാനിക്കുന്ന വാക്കുകള്‍ വീഡിയോയില്‍ കേള്‍ക്കാം. ഒരു വനിത അയാളെ എതിര്‍ത്തപ്പോള്‍ അയാള്‍ കൂടുതല്‍ ആക്രമണകാരിയായി മാറി. മാത്രമല്ല അധിക്ഷേപം ആവര്‍ത്തിക്കുകയും ചെയ്തു.

വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ശക്തമായി പ്രതികരിച്ചു. ഈ സംഭവം കാനഡയില്‍ വര്‍ധിച്ചുവരുന്ന വംശീയ സംഭവങ്ങളെ കുറിച്ചുള്ള ഓണ്‍ലൈന്‍ ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. ഇത് ഭയങ്കരമാണ്, ഇത് തന്റെ ജന്മനാടാണെന്നും നമ്മുടെ സമൂഹത്തില്‍ ഇതിന് സ്ഥാനമില്ലെന്നും ഒരാള്‍ പ്രതികരിച്ചു. ഇക്കാര്യത്തില്‍ എല്ലാവരും ലജ്ജിക്കുന്നുവെന്നും അവര്‍ക്കെതിരെ നിലകൊള്ളുമെന്നും ഇയാള്‍ കമന്റില്‍ കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW