Tuesday, March 10, 2026 Last Updated 54 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 24 Nov 2025 08.28 AM

കാണാന്‍ ഭംഗിയുണ്ട്, പക്ഷേ..! അമേരിക്കയില്‍ വീട് വാങ്ങിയാല്‍ ഇതാണ് അവസ്ഥയെന്ന് ഇന്ത്യന്‍ യുവതി

usa, big, house, indian, woman, experience

ഇന്ന് നിരവധി ആളുകളാണ് നമ്മുടെ രാജ്യത്ത് നിന്ന് വിദേശത്തേക്ക് കുടിയേറിപാര്‍ക്കുന്നത്. ഉയര്‍ന്ന ശമ്പളവും മെച്ചപ്പെട്ട ജീവിത രീതിയുമാണ് ഇതിനുള്ള പ്രധാന കാരണം. പലരും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അവിടെത്തന്നെ സ്ഥിരതാമസമാക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ അമേരിക്കയില്‍ താമസിക്കുന്ന ഒരു ഇന്ത്യന്‍ സ്ത്രീ, ഒരു വലിയ വീട് പരിപാലിക്കുന്നതിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞുകൊണ്ട് പങ്കുവെച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ഒരു വലിയ വീട് വൃത്തിയാക്കുന്നതിലും പരിപാലിക്കുന്നതിലുമുള്ള വെല്ലുവിളികളെക്കുറിച്ച് അവര്‍ തമാശയായി പറഞ്ഞ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായിരിക്കുകയാണ്.

'ഇത് വളരെ മനോഹരമായി കാണപ്പെടുന്നു, അല്ലേ' എന്നുപറഞ്ഞുകൊണ്ട് ആരംഭിക്കുന്ന ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പിന്നീടവര്‍ താന്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വാചാലയായി. പ്രധാനമായും ഇവര്‍ ചൂണ്ടിക്കാണിച്ചത് വീട് സുരക്ഷിതമായി കൊണ്ടുപോകാനുള്ള മെയിന്റനന്‍സ് പണികളെക്കുറിച്ചും വീട്ടുമുറ്റത്തെ പുല്ലു ചെത്തുന്നതിനെക്കുറിച്ചും ഒക്കെയായിരുന്നു ഇവര്‍ പറഞ്ഞത്. വീടു കാണുമ്പോള്‍ വളരെ മനോഹരമായി തോന്നാമെങ്കിലും അത് നന്നായി സൂക്ഷിക്കാന്‍ അത്ര എളുപ്പമല്ല എന്നാണ് ഇവര്‍ വീഡിയോയില്‍ പങ്കുവെക്കുന്നത്. സ്വന്തമായി ഒരു വീട് നേടിയെടുക്കുന്നതോടെ ഉത്തരവാദിത്വങ്ങള്‍ കൂടുമെന്നും അവര്‍ വ്യക്തമാക്കി.

'യുഎസിലെ വലിയ വീടിന്റെ യാഥാര്‍ത്ഥ്യം' എന്ന് കുറിപ്പോടെ പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോയില്‍ 'വലിയ വീട്, വലിയ വേദന' എന്നാണ് അവര്‍ വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്. അമിതാഭ് ബച്ചന്റെ ചിത്രമായ ബാഗ്ബനിലെ ഒരു ജനപ്രിയ ഗാനം സ്ത്രീ ആലപിക്കുന്നതും വീഡിയോയില്‍ കാണാം. പോസ്റ്റ് വൈറലായതോടെ നിരവധി ആളുകള്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തി. ഒരാള്‍ തനിക്ക് ആ വേദന വളരെയധികം ഇഷ്ടമാണ് എന്നായിരുന്നു പറഞ്ഞത്. മറ്റൊരാള്‍ കുറിച്ചത് യുവതിയുടെ വാക്കുകള്‍ സത്യമാണ് എന്നായിരുന്നു. അതേസമയം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കമന്റ് 'ഇത്തരത്തില്‍ ഒരു ജോലി ഏറ്റെടുക്കേണ്ടി വന്നാല്‍ താന്‍ പൂര്‍ണ്ണ മനസ്സോടെ ചെയ്യും' എന്നായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW