-->
കോട്ടയം: ഇന്ത്യയിലെ 27 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരുമിച്ച് നടക്കുന്നവര്‍ എങ്ങിനെ കേരളത്തില്‍ മാത്രം എതിരാകുമെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍. ജനാധിപത്യ വിരുദ്ധ ശക്തികളുമായി കൈകോര്‍ക്കുന്ന കാര്യം മുതല്‍ അഴിമതി നടത്തി സംസ്ഥാനത്തെ കൊള്ളയടിക്കുന്നതും ജനങ്ങളെ വഞ്ചിക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യത്തില്‍ കോണ്‍ഗ്രസും സിപിഐഎമ്മും ഒന്നാണെന്നും പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനം. ജമാഅത്തെ ഇസ്‌ളാമി, എസ്ഡിപിഐ എന്നിവരുമായി കൈകോര്‍ക്കുന്ന കാര്യത്തിലൂം പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുന്നതിലും ഇവര്‍ ഒന്നാണെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മലയാളികള്‍ ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള ശക്തികള്‍ നിയന്ത്രിക്കുന്ന അഴിമതി നിറഞ്ഞതും വികസനവിരുദ്ധവും കഴിവുകെട്ടതുമായൊരു രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണോ വേണ്ടത്. അതോ എല്ലാ മലയാളികള്‍ക്കും വേണ്ടി വികസിതവും, സുരക്ഷിതവും വിശ്വാസസംരക്ഷണം ഉറപ്പാക്കുന്നതുമായ ബി.ജെ.പി/എന്‍.ഡി.എ വേണോ? എന്ന് ചിന്തിക്കണമെന്നും പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്:
രണ്ടല്ല, ഒന്നാണ്!??
കോണ്‍ഗ്രസും സി.പി.എമ്മും രണ്ട് വ്യത്യസ്ത പാര്‍ട്ടികളല്ല, മറിച്ച് അവര്‍ ഒന്നാണെന്ന് എല്ലാ മലയാളികള്‍ക്കും ഇപ്പോള്‍ നന്നായറിയാം. 27 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ഇന്‍ഡി സഖ്യമെന്ന പേരില്‍ ഒരുമിച്ച് അണിനിരക്കുന്ന സഖ്യത്തിന്റെ ഭാഗമാണ് സി.പി.എമ്മും കോണ്‍ഗ്രസും.
?? ജനാധിപത്യവിരുദ്ധ ശക്തികളായ ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ ശക്തികളുമായി കൈകോര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഒന്നാണ്.
?? ശബരിമലയിലെ ആചാരങ്ങളെയും വിശ്വാസികളെയും ആക്രമിക്കുന്നതിലും, ക്ഷേത്രം കൊള്ളയടിക്കുന്നവര്‍ക്ക് കൂട്ടുനില്‍ക്കുന്നതിലും അവര്‍ ഒന്നാണ്.
?? പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുന്നതില്‍ അവര്‍ ഒന്നാണ്.
?? അഴിമതിയുടെ കാര്യത്തിലും സംസ്ഥാനത്തെ കൊള്ളയടിക്കുന്നതിലും അവര്‍ ഒന്നാണ്.
?? അങ്ങനെ ഒട്ടേറെ കാര്യങ്ങളില്‍ അവര്‍ക്ക് ഒരേ നിലപാടാണ്.
കോണ്‍ഗ്രസ്-സി.പി.എം കൂട്ടുകെട്ടിനെയും അവരുടെ ഈ ഒത്തുകളി രാഷ്ട്രീയത്തെയും ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് കേരളത്തിലെ ജനങ്ങള്‍ പരാജയപ്പെടുത്തും.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ മലയാളികളും ഒരു കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതുണ്ട്: ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള ശക്തികള്‍ നിയന്ത്രിക്കുന്ന അഴിമതി നിറഞ്ഞതും വികസനവിരുദ്ധവും കഴിവുകെട്ടതുമായൊരു രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണോ നമുക്ക് വേണ്ടത്?
അതോ എല്ലാ മലയാളികള്‍ക്കും വേണ്ടി വികസിതകേരളവും, സുരക്ഷിതകേരളവും പടുത്തുയര്‍ത്താനും വിശ്വാസസംരക്ഷണം ഉറപ്പാക്കാനും ബി.ജെ.പി/എന്‍.ഡി.എ വേണോ?
മാറ്റത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
മാറാത്തത് മാറും. ഇനി കേരളം വളരും!