Thursday, March 12, 2026 Last Updated 37 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 09.56 AM

സ്ഥാനാര്‍ത്ഥിപട്ടിക പ്രഖ്യാപിക്കാന്‍ ബിജെപി ; എ ക്ലാസ്സ് മണ്ഡലങ്ങളില്‍ മാറ്റമില്ല, ആദ്യം പുറത്തുവരിക 50 പേരുടെ പട്ടിക

uploads/news/2026/03/829348/BJP.jpg

ന്യൂഡല്‍ഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ അണിയറയില്‍ തന്ത്രങ്ങളുമായി ബിജെപി. സ്ഥാനാര്‍ത്ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. മറ്റന്നാള്‍ ആദ്യ പട്ടികയില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.

ബിജെപി കേന്ദ്ര തെരെഞ്ഞടുപ്പ് സമിതി യോഗം ഇന്ന് നടക്കും. കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഇതില്‍ അന്തിമരൂപം നല്‍കും. ആദ്യം നല്‍കിയിട്ടുള്ള 50 സീറ്റുകളുടെ പട്ടികയില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. എ ക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമാകും ആദ്യം നടക്കുക. ഈ മണ്ഡലത്തിലേക്ക് നല്‍കിയിട്ടുള്ള പട്ടികയില്‍ കേന്ദ്രനേതൃത്വം കാര്യമായ മാറ്റം നിര്‍ദേശിച്ചിട്ടില്ല.

ഇന്നലെ ജെ.പി. നദ്ദയുടെ വീട്ടില്‍ ചേര്‍ന്ന അമിത്ഷാ അടക്കമുള്ള ദേശീയ േനതാക്കളുടെ യോഗത്തില്‍ സംസ്ഥാന പട്ടിക ചര്‍ച്ച നടത്തിയിരുന്നു. എന്‍ഡിഎ യില്‍ 100 സീറ്റുകളില്‍ ബിജെപിയും 40 സീറ്റുകളില്‍ ഘടകകക്ഷികളും മത്സരിക്കാനാണ് തീരുമാനം.

തെരഞ്ഞെടുപ്പില്‍ പ്രത്യേകം ശ്രദ്ധ വെയ്‌ക്കേണ്ട പ്രത്യേക ഇടങ്ങളെക്കുറിച്ചും തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്നതിനെക്കുറിച്ചും കാര്യമായ ചര്‍ച്ച തെന്ന നടക്കുകയും കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ യോഗവും നടന്നിരുന്നു.

അവതരിപ്പിച്ച 50 ഓളം സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയില്‍ കാര്യമായ മാറ്റം നിര്‍ദേശിച്ചിട്ടില്ല. മറ്റന്നാള്‍ പാര്‍ലമെന്ററി സമിതിയോഗത്തില്‍ പ്രധാനമന്ത്രി നല്‍കുന്ന നിര്‍ദേശം നിര്‍ണ്ണായകമായിരിക്കും. തെരഞ്ഞെടുപ്പില്‍ ഐക്യത്തോടെ നീങ്ങാനാണ് നിര്‍ദേശം. സഖ്യകക്ഷികളുടെ കാര്യങ്ങളിലും കാര്യമായ പ്രവര്‍ത്തനം തന്നെയുണ്ടാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW