Tuesday, March 10, 2026 Last Updated 43 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 02.33 PM

ശാസിക്കുന്നതിനിടെ ചീത്ത വിളിച്ചു: അധ്യാപകന്റെ നെഞ്ചത്തിടിച്ച് വിദ്യാര്‍ത്ഥി, ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

student. punch, teacher, andhrapradesh

ആന്ധ്രാപ്രദേശിലെ എന്‍.ടി.ആര്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകനും പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയാകുന്നത്. ക്ലാസ് മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥി അധ്യാപകന്റെ നെഞ്ചില്‍ ഇടിക്കുന്നതും വേദന കൊണ്ട് അദ്ദേഹം കുനിയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. അധ്യാപകന്‍ തന്നെ മോശമായ ഭാഷയില്‍ ചീത്തവിളിച്ചതാണ് മര്‍ദ്ദിക്കാന്‍ കാരണമായതെന്ന് വിദ്യാര്‍ത്ഥി ആരോപിക്കുന്നു. സഹപ്രവര്‍ത്തകരും മറ്റ് വിദ്യാര്‍ത്ഥികളും ഇടപെട്ടാണ് ഇരുവരെയും ശാന്തരാക്കിയത്.

ഈ സംഭവം പുറത്തുവന്നതോടെ വിദ്യാര്‍ത്ഥികളുടെ പെരുമാറ്റദൂഷ്യത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വലിയ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കുട്ടികള്‍ പാലിക്കേണ്ട മര്യാദകളും മൂല്യങ്ങളും വീട്ടില്‍ നിന്ന് തന്നെ പഠിപ്പിക്കേണ്ടതാണെന്നും, അധ്യാപകര്‍ക്ക് നേരെ കൈ ഉയര്‍ത്തുന്നത് സാംസ്‌കാരികമായ തകര്‍ച്ചയാണെന്നും പലരും അഭിപ്രായപ്പെട്ടു. ഗുരുവിനെ ബഹുമാനിക്കാത്ത തലമുറ വളരുന്നത് സമൂഹത്തിന് ദോഷമാണെന്നും കുറ്റക്കാരനായ വിദ്യാര്‍ത്ഥിക്കെതിരെ നടപടി വേണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നു.

അതേസമയം, അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന മോശം പെരുമാറ്റത്തെയും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളെ ശാസിക്കാന്‍ അധ്യാപകര്‍ക്ക് അധികാരമുണ്ടെങ്കിലും അവരെ തെറിവിളിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കുട്ടികള്‍ക്കും ആത്മാഭിമാനമുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സ്‌കൂളിലെ അച്ചടക്കത്തെയും അധ്യാപകവിദ്യാര്‍ത്ഥി ബന്ധത്തെയും ബാധിക്കുന്ന ഈ സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW