Tuesday, March 10, 2026 Last Updated 53 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 25 Apr 2025 08.53 AM

ഫോണ്‍ പിടിച്ചു വാങ്ങിയതിന് അധ്യാപികയെ ചെരുപ്പൂരിത്തല്ലി വിദ്യാര്‍ത്ഥിനി: വൈറലായി വീഡിയോ

student, hit, teacher, footwear

ഒരു അധ്യാപികയും വിദ്യാര്‍ത്ഥിനിയും തമ്മില്‍ തല്ലുണ്ടാക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി വൈറലായിക്കൊണ്ടിരിക്കുന്നത്. വിദ്യാര്‍ത്ഥിനിയുടെ ഫോണ്‍ അധ്യാപിക പിടിച്ചുവച്ചതാണ് ഇതിലേക്ക് വഴി തെളിച്ചത് എന്നാണ് കരുതുന്നത്. ആന്ധ്രപ്രദേശില്‍ നിന്നുള്ളതാണ് വീഡിയോ. ഏപ്രില്‍ 21 -നാണ്, വിശാഖപട്ടണത്തില്‍ നിന്നും മാറിയിട്ടുള്ള ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജില്‍ ഈ സംഭവം നടന്നത് എന്നും പറയുന്നു.

വിദ്യാര്‍ത്ഥിനി ക്യാംപസില്‍ കൂടി ഫോണില്‍ സംസാരിച്ചുകൊണ്ട് നടക്കുകയായിരുന്നു. അപ്പോഴാണ് അധ്യാപിക അതുവഴി വന്നത്. ഇങ്ങനെ ഉറക്കെ ഫോണില്‍ സംസാരിക്കരുത് എന്ന് അധ്യാപിക പറഞ്ഞത്രെ. എന്നാല്‍, അത് കേള്‍ക്കാന്‍ വിദ്യാര്‍ത്ഥി തയ്യാറായില്ല. താന്‍ പറഞ്ഞത് വിദ്യാര്‍ത്ഥിനി അനുസരിക്കാത്തത് അധ്യാപികയ്ക്ക് നീരസമുണ്ടാക്കിയത്രെ. തുടര്‍ന്നാണ് അധ്യാപികയ്ക്ക് ദേഷ്യം വന്ന് വിദ്യാര്‍ത്ഥിനിയുടെ ഫോണ്‍ പിടിച്ചുവാങ്ങിയത് എന്നാണ് പറയപ്പെടുന്നത്.

അതോടെ വിദ്യാര്‍ത്ഥിനി അധ്യാപികയോട് ദേഷ്യപ്പെടാനും മറ്റും തുടങ്ങി. അധ്യാപികയും തിരിച്ച് എന്തൊക്കെയോ പറയുന്നുണ്ട്. എന്നാല്‍, ദേഷ്യം വന്ന വിദ്യാര്‍ത്ഥിനി തന്റെ കാലില്‍ നിന്നും ചെരിപ്പൂരി അധ്യാപികയെ തല്ലാന്‍ തുടങ്ങുന്നതാണ് പിന്നെ കാണുന്നത്. അവള്‍ അധ്യാപികയെ ചെരിപ്പ് വച്ച് തല്ലിയതിന് പിന്നാലെ അധ്യാപിക വിദ്യാര്‍ത്ഥിനിയെയും തിരികെ തല്ലുന്നതും കാണാം. പിന്നീട്, രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും തല്ലായി. മറ്റ് വിദ്യാര്‍ത്ഥികളും ആ സമയത്ത് അതുവഴി കടന്നു പോകുന്നതും കാണാവുന്നതാണ്.

വീഡിയോ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. ഒരുപാടുപേര്‍ വീഡിയോയ്ക്ക് കമന്റുകളുമായി എത്തുകയും ചെയ്തു. ചിലരെല്ലാം വിദ്യാര്‍ത്ഥിനിയെ കുറ്റപ്പെടുത്തി. ഇങ്ങനെയാണോ ഒരു അധ്യാപികയോട് പെരുമാറേണ്ടത് എന്ന ചോദ്യമാണ് അവരെല്ലാം ഉന്നയിച്ചത്. എന്നാല്‍, അതേസമയം തന്നെ മറ്റ് ചിലര്‍ അധ്യാപികയേയും കുറ്റപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ അല്ല ഒരു അധ്യാപിക വിദ്യാര്‍ത്ഥിനിയോട് പെരുമാറേണ്ടത് എന്നായിരുന്നു അവരുടെ അഭിപ്രായം. അധ്യാപിക നേരത്തെ തന്നെ നിയന്ത്രിച്ച് പെരുമാറിയിരുന്നു എങ്കില്‍ ഈ സംഭവം തന്നെ ഉണ്ടാവില്ലായിരുന്നു എന്നും അവര്‍ അഭിപ്രായപ്പെട്ടു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW