-->
അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ ഈ അടുത്തകാലത്ത് ഏറെ ചര്‍ച്ചയായ വിഷയങ്ങളിലൊന്നാണ്. ഇപ്പോഴിതാ അങ്ങ് യുഎസിലെ ഫ്‌ലോറിഡയില്‍ ഒരു അധ്യാപകന്‍ അത്തരമൊരു പ്രണയത്തിന്റെ പേരില്‍ അന്വേഷണം നേരിടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രഹസ്യ പ്രണയത്തിന് നിര്‍ബന്ധിക്കുന്ന കൈകൊണ്ട് എഴുതിയ അധ്യാപകന്റെ പ്രണയാതുരമായ രണ്ട് പേജ് കത്ത് പുറത്തായതോടെയാണ് വിവാദം ആരംഭിച്ചത്. ഫ്‌ലോറിഡയിലെ ബ്രാഡന്റണിലെ ബിഡി ഗുലെറ്റ് എലിമെന്ററി സ്‌കൂളിലെ അഞാം ഗ്രേഡ് ടീച്ചറാണ് 11 വയസ് മാത്രമുള്ള ഒരു കുട്ടിക്ക് പ്രണയ ലേഖനം സമ്മാനിച്ചതിന്റെ പേരില്‍ അന്വേഷണം നേരിടുന്നത്.
കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ മാനാറ്റി കൗണ്ടി സ്‌കൂളില്‍ അദ്ധ്യാപകയായിരുന്ന ജാരറ്റ് വില്യംസ് തന്റെ മകള്‍ക്ക് പ്രണയാതുരമായ കത്തെഴുതി എന്ന് കാണിച്ച് വിദ്യാര്‍ത്ഥിനിയുടെ അമ്മ രണ്ട് പേജുള്ള പരാതി ഏപ്രില്‍ 23 നാണ് പോലീസിന് നല്‍കിയത്. പോലീസില്‍ പരാതി ലഭിച്ച് ആഴ്ചകള്‍ക്ക് ശേഷം അധ്യാപകന്‍ സ്‌കൂളില്‍ നിന്നും രാജിവച്ചു. തന്റെ പ്രവര്‍ത്തിക്ക് അധ്യാപകന്‍ ക്ഷമ ചോദിച്ചെങ്കിലും കുട്ടിയോട് തനിക്ക് ഇപ്പോഴും പ്രണയമാണെന്ന് അയാള്‍ ആവര്‍ത്തിച്ചു.
'ഞാന്‍ നിന്നെ ശരിക്കും സ്‌നേഹിക്കുന്നുവെന്ന് നിനക്കറിയാം. എന്തു തന്നെയായാലും അത് ഒരിക്കലും മാറില്ല,' ക്ഷമാപണക്കുറിപ്പില്‍ അധ്യാപകന്‍ എഴുതി. ഞാന്‍ നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനാകാന്‍ ആഗ്രഹിക്കുന്നെന്നും നമ്മള്‍ തമ്മില്‍ അടുത്ത കാലത്തായി ഏറെ അടുത്തെന്നും പറയുന്ന കത്തില്‍ വിഷയം മാറ്റാരോടും പറയരുതെന്നും ആവശ്യപ്പെട്ടുന്നു. അതേസമയം വാലന്റൈന്‍സ് ദിനത്തില്‍ മറ്റ് കുട്ടികളെ ലൈബ്രറിയിലേക്ക് പറഞ്ഞ് വിട്ട അധ്യാപകന്‍ മകളെ 45 മിനിറ്റോളം പീഡിപ്പിച്ചെന്നും മകള്‍ ഇപ്പോള്‍ രാത്രിയില്‍ പേടി സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്ന് നിലവിളിക്കുകയാണെന്നും കുട്ടിയുടെ അമ്മ ആരോപിക്കുന്നു. ''ഗുരുതരവും അതിരുകടന്നതുമായ പെരുമാറ്റദൂഷ്യം' എന്നാണ് അധ്യാപകന്റെ പെരുമാറ്റത്തെ അമ്മ വിശേഷിപ്പിച്ചത്. അധ്യാപകനെതിരെ അന്വേഷണം നടക്കുകയാണെന്നും ഇയാള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
NEW: Florida elementary school teacher allegedly caught sending one of his students a “love letter” where he apologized for putting “slime all over” her.Horrific.5th grade teacher Jarrett Williams has resigned following the disgusting accusations.On Valentine’s Day, the… pic.twitter.com/SQgdJavrD6— Collin Rugg (@CollinRugg) May 3, 2025