Thursday, March 12, 2026 Last Updated 53 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 07.39 PM

കേരള ബ്രദേഴ്സ് ടാക്‌സി വെല്‍ഫെയര്‍ അസോസിയേഷന്‍ കുവൈത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

TAXI

കുവൈത്ത്‌സിറ്റി: കേരള ബ്രദേഴ്സ് ടാക്‌സി വെല്‍ഫെയര്‍ അസോസിയേഷന്‍ (കെ.ബി.ടി) ഒന്‍പതാമത് ഇഫ്താര്‍ സംഗമം മംഗഫ് നജാത് സ്‌കൂളില്‍ നടന്നു. സംഘടന പ്രസിഡന്റ് സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഷംസുദ്ധീന്‍ ഫൈസി ഇടയാറ്റൂര്‍ മുഖ്യപ്രഭാഷണം നടത്തി.

TAXI

ജനറല്‍ സെക്രട്ടറി സിദ്ധിഖ് സൈനുദ്ധീന്‍ സ്വാഗതം ആശംസിച്ചു.
TAXI

ഫെബ്രുവരി 27-ന് നടന്ന ഇഫ്താര്‍ സംഗമത്തില്‍ സമൂഹത്തിന്റെ നാനതുറകളില്‍ നിന്നുള്ള ആയിരത്തോളം പേര്‍ സംബന്ധിച്ചു.
TAXI

കെ.കെ.എം.എ ജനറല്‍ സെക്രട്ടറി സുല്‍ഫി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ പി.അലക്‌സ്,സാരഥി കുവൈറ്റ് ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പ്രവാസി ടാക്‌സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഷീദ്, ഭാരത് ടാക്‌സി പ്രസിഡന്റ് ജെയ്സണ്‍ അങ്കമാലി, കെ.ബി.ടി ചാരിറ്റി കണ്‍വീനര്‍ അര്‍ഷാദ് എന്നിവര്‍ ആ ശംസകള്‍ അറിയിച്ചു. പ്രോഗ്രാം കണ്‍വീനര്‍ നവാസ് ആമുഖവും ട്രഷറര്‍ ജീവന്‍ സാമൂവല്‍ നന്ദിയും രേഖപ്പെടുത്തി.

Ads by Google
Ads by Google
TRENDING NOW