Wednesday, March 11, 2026 Last Updated 6 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 03.29 PM

കുവൈത്ത് കെ.എം.സി.സി റമദാൻ പ്രഭാഷണം: സിറാജുദ്ദീൻ ഖാസിമി പത്തനാപുരം മുഖ്യാതിഥിയായി

KMCC

​കുവൈത്ത്സിറ്റി: കുവൈത്ത് കെഎംസിസി സംസ്ഥാന മതകാര്യ സമിതിയുടെ നേതൃത്വത്തിൽ പ്രമുഖ പണ്ഡിതൻ സിറാജുദ്ദീൻ ഖാസിമി പത്തനാപുരത്തിന്റെ റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢമായ പരിപാടി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും എം.എൽ.എയുമായ പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.
​കുവൈത്ത് കെഎംസിസി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

KMCC

കെ.ഐ.സി പ്രസിഡന്റ് ഗഫൂർ ഫൈസി, ഉപദേശക സമിതി ചെയർമാൻ ടി.ടി. സലീം, വൈസ് ചെയർമാൻ ബഷീർ ബാത്ത
​സംസ്ഥാന ഭാരവാഹികളായ റഊഫ് മശ്ഹൂർ തങ്ങൾ, എം.ആർ. നാസർ, ഡോക്ടർ മുഹമ്മദലി, ഷാഹുൽ ബേപ്പൂർ, സലാം ചെട്ടിപ്പടി, സലാം പട്ടാമ്പി, മുജീബ് മൂടാൽ എന്നിവരും വ്യവസായ പ്രമുഖരായ മൻസൂർ ചൂരി, ആബിദ് ഐബ്ലാക്ക്, ജംഷാദ്, ഷംസീർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ആബിദ് ഹുസൈൻ തങ്ങൾക്കുള്ള കുവൈത്ത് കെഎംസിസിയുടെ ഉപഹാരം ആക്ടിങ് പ്രസിഡന്റ് ഫാറൂഖ് ഹമദാനിയും, സിറാജുദ്ദീൻ ഖാസിമിക്കുള്ള ഉപഹാരം ആബിദ് ഹുസൈൻ തങ്ങളും കൈമാറി.
​താഹിർ വാഫിയുടെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ മതകാര്യ സമിതി ചെയർമാൻ ഇഖ്‌ബാൽ മാവിലാടം സ്വാഗതവും, ജനറൽ കൺവീനർ സാബിത്ത് ചെമ്പിലോട് നന്ദിയും പറഞ്ഞു. മതകാര്യ സമിതി ഭാരവാഹികളായ അഷ്‌റഫ് ദാരിമി, ആബിദ് ഖാസിമി, യഹ്‌യ ഖാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

Ads by Google
Ads by Google
TRENDING NOW