Tuesday, March 10, 2026 Last Updated 35 Min 39 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 10.38 PM

അബ്ബാസിയായില്‍ വാഹനാഭ്യാസപ്രകടനം; ഇന്ത്യക്കാരനായ പ്ലസ് ടു വിദ്യാര്‍ഥി അപകടത്തില്‍ അന്തരിച്ചു

Accident

കുവൈത്ത്‌സിറ്റി: അബ്ബാസിയായിലെ സ്മാര്‍ട് ഇന്ത്യന്‍ സ്‌കൂളിനും ലേണേഴ്‌സ് സ്‌കൂളിനും മധ്യേയുള്ള റോഡില്‍ വാഹനാഭ്യാസപ്രകടനം നടത്തവേയുണ്ടായ അപകടത്തിലാണ് ഇന്ത്യക്കാരനായ പ്ലസ് ടു വിദ്യാര്‍ഥി മരണപ്പെട്ടത്.
യുണൈറ്റഡ് ഇന്റെര്‍ നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ജോയല്‍ മെവിന്‍ മൈക്കിള്‍ ആണ് ഇന്ന് വൈകുനേരം അഞ്ചരയോടെ അന്തരിച്ചത്. തമിഴ്‌നാട്ടുകാരായ ജോയല്‍ ഇപ്പോള്‍ മുബൈയിലാണ് താമസിച്ചിരുന്നത്. ഏഷ്യന്‍ വംശജരല്ലാത്ത ഒരു സംഘം സ്മാര്‍ട് ഇന്ത്യന്‍ സ്‌കൂളിനും ലേണേഴ്‌സ് സ്‌കൂളിനും മധ്യേയുള്ള റോഡില്‍ വാഹനാഭ്യാസം നടത്തവേ മറ്റെരു വാഹനത്തില്‍ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ജോയലിനെ ഇടിക്കുകയായിരുന്നു.ജോയല്‍ ട്യൂഷന്‍ കഴിഞ്ഞ് ഫ്‌ളാറ്റിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം.
സംഭവ സ്ഥലത്ത് വച്ച് ജോയല്‍ മരണപ്പെട്ടിരുന്നു.

Ads by Google
Ads by Google
TRENDING NOW