Wednesday, March 11, 2026 Last Updated 18 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 12.35 PM

വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തർ ചാപ്റ്റർ ഇഫ്താർ സംഗമം

uploads/news/2026/03/829620/iftar-majlis.jpg

ദോഹ: വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തർ ചാപ്റ്ററിന് കീഴിൽ സംഘടിപ്പിച്ച 'ഇഫ്താർ മജ്ലിസ് സ്നേഹവിരുന്ന് @26' പ്രവാസി സമൂഹത്തിന്റെ വലിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. തുമാമയിലെ ഹെറിറ്റേജ് ഇന്റർനാഷണൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന സംഗമത്തിൽ വില്ല്യാപ്പള്ളി ജമാഅത്ത് പരിധിയിലെ ഏഴ് മഹല്ലുകളിൽ നിന്നുള്ള എണ്ണൂറോളം പേരും കുടുംബാംഗങ്ങളും പങ്കെടുത്തു.സഫാരി ഗ്രൂപ്പ് എം.ഡി സൈനുൽ ആബിദീൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വില്ല്യാപ്പള്ളിയുമായുള്ള തന്റെ ആത്മബന്ധം അനുസ്മരിച്ച അദ്ദേഹം, ജമാഅത്ത് ഖത്തർ ചാപ്റ്ററിന്റെ ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങളെ പ്രശംസിച്ചു.

സംഘാടക സമിതി ചെയർമാൻ അബ്ദുൽ ലത്തീഫ് തിരുവോത്ത് അധ്യക്ഷത വഹിച്ചു.ഖത്തർ ചാപ്റ്റർ പ്രസിഡന്റ് നാസർ നീലിമ റമദാൻ സന്ദേശം നൽകി . ഉപദേശക സമിതി ചെയർമാൻ പി.വി. നാസർ സംഘടനയുടെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തി സംസാരിച്ചു. മയ്യന്നൂർ മഹല്ല് ഖാളി ശറഫുദ്ദീൻ ബാഖവി, തണൽ ചെയർമാൻ ഡോ. ഇദ്രിസ്, സാഹിത്യകാരൻ എം.ടി. നിലമ്പൂർ, വേൾഡ് കെ.എം.സി.സി സെക്രട്ടറി
അബ്ദു നാസർ നാച്ചി എന്നിവർ ആശംസകൾ നേർന്നു.

അസ്മഖ് സംയുക്ത ജമാഅത്ത് പ്രസിഡന്റ് അഷ്റഫ് മാകൂൽ, ജനറൽ സെക്രട്ടറി ഷബീർ മേമുണ്ട, കടമേരി റഹ്മാനിയ അറബിക് കോളേജ് ജനറൽ സെക്രട്ടറി ഇസ്ഹാഖ്, ലോക കേരള സഭ അംഗം അബ്ദു റൗഫ് കൊണ്ടോട്ടി, കെ.എം.സി.സി കുറ്റിയാടി മണ്ഡലം ഭാരവാഹികളായ എൻ.പി. അബ്ദുൽ ഗഫൂർ, സമദ് കടമേരി തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളും വിവിധ സംഘടന പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വി.എം.ജെ ഖത്തർ ചാപ്റ്റർ ഭാരവാഹികളായ നാസർ പി.പി, കെ.എം. ഫൈസൽ, തിയ്യാറമ്പത്ത് കുഞ്ഞമ്മദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ വളണ്ടിയർ വിംഗാണ് ഇഫ്താർ മജ്ലിസിന് പിന്നിൽ പ്രവർത്തിച്ചത്. മുഹമ്മദ് അലി എം.കെ ഖിറാഅത്ത് നടത്തി. വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സൽമാൻ മുണ്ടിയാട്ട് സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ ഫൈസൽ അരോമ നന്ദിയും പറഞ്ഞു

ഷഫീക്ക് അറയ്ക്കൽ

Ads by Google
Ads by Google
TRENDING NOW