Wednesday, March 11, 2026 Last Updated 4 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 01.36 PM

ഖത്തറിന് നേരെ മിസൈൽ ആക്രമണം; തകർത്തെറിഞ്ഞ് സായുധ സേന

uploads/news/2026/03/829629/ministry-of-defence.jpg

ദോഹ: ഖത്തറിനെ ലക്ഷ്യമിട്ടുണ്ടായ മിസൈൽ ആക്രമണം സായുധ സേന വിജയകരമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ന് (ബുധനാഴ്ച) രാവിലെ 8:27-ഓടെയാണ് മിസൈലിനെ രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ തകർത്തത്. പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്സിലൂടെയാണ്' (X) ഈ വിവരം പുറത്തുവിട്ടത്. രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ സുരക്ഷയും സംരക്ഷിക്കുന്നതിൽ ഖത്തർ സായുധ സേന അതീവ ജാഗ്രതയിലാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

മേഖലയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അതീവ പ്രാധാന്യത്തോടെയാണ് ഈ നീക്കത്തെ അന്താരാഷ്ട്ര സമൂഹം നോക്കിക്കാണുന്നത്.
പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

ഷഫീക്ക് അറയ്ക്കൽ

Ads by Google
Ads by Google
TRENDING NOW