Wednesday, March 18, 2026 Last Updated 20 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 12.10 PM

ഫാനും, ഡിജിറ്റല്‍ സ്‌ക്രീനും, സിസിടിവിയും: ബംഗളൂരുവില്‍ അത്യാനുധിക സൗകര്യങ്ങളോടുകൂടി ഒരു ഓട്ടോ, അമ്പരന്ന് യാത്രക്കാര്‍

gadget, auto, rikshaw, woman, post, bengaluru

വ്യത്യസ്തവും വിചിത്രവുമായ കാര്യങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ബെംഗളൂരുവിലെ സ്റ്റാര്‍ട്ടപ്പ് ലോകത്തെപ്പോലും അമ്പരപ്പിക്കുന്ന സാങ്കേതിക സൗകര്യങ്ങളുമായി നിരത്തിലിറങ്ങിയ ഒരു ഓട്ടോറിക്ഷയാണ് സോഷ്യല്‍ മീഡിയയില്‍ കാണികളുടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. സുമേധ ഉപ്പല്‍ എന്ന യുവതി എക്‌സിലൂടെ പങ്കുവെച്ച ഈ ഓട്ടോയുടെ വിശേഷങ്ങള്‍ ഐടി നഗരത്തിലെ എഐ വിദഗ്ധരെപ്പോലും ഇതിനകം അത്ഭുതപ്പെടുത്തിക്കഴിഞ്ഞു.

സാധാരണ ഒരു ഓട്ടോയില്‍ പ്രതീക്ഷിക്കാവുന്നതിലും അപ്പുറമുള്ള ഗാഡ്‌ജെറ്റുകളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. യാത്രക്കാര്‍ക്കായി പ്രത്യേക ഫാനുകള്‍, വിവരങ്ങള്‍ തത്സമയം അറിയാന്‍ ഡിജിറ്റല്‍ സ്‌ക്രീന്‍, സുരക്ഷയ്ക്കായി സിസിടിവി ക്യാമറ എന്നിവ ഈ വാഹനത്തിന്റെ പ്രത്യേകതയാണ്. ബെംഗളൂരുവിലെ പല ടെക് കമ്പനി സ്ഥാപകരേക്കാളും സാങ്കേതികമായി അപ്‌ഡേറ്റഡ് ആണ് ഈ െ്രെഡവര്‍ എന്നാണ് സുമേധ കുറിച്ചത്.

'ഇന്ത്യയുടെ സിലിക്കണ്‍ വാലിയിലെ യഥാര്‍ത്ഥ ഇന്നൊവേഷന്‍' എന്നാണ് സോഷ്യല്‍ മീഡിയ ഈ ഓട്ടോയെ വിശേഷിപ്പിക്കുന്നത്. സാങ്കേതികവിദ്യ സാധാരണക്കാരുടെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമായി ഈ ഓട്ടോറിക്ഷ മാറിയിരിക്കുകയാണ്. ഇതിനോടകം നിരവധി പേരാണ് െ്രെഡവറുടെ ഈ ക്രിയേറ്റീവിറ്റിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW