Tuesday, March 17, 2026 Last Updated 20 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Mar 2026 11.53 AM

റോഡിലേക്ക് പേപ്പര്‍ കഷണങ്ങള്‍ വലിച്ചെറിഞ്ഞു: സ്‌കൂള്‍ ബസില്‍ കയറി വിദ്യാര്‍ത്ഥികളെ ശകാരിച്ച് ബൈക്ക് യാത്രക്കാരന്‍

biker, question, school, students, paper, road

ഓരോ ദിവസവും വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ റോഡിലേക്ക് പേപ്പര്‍ കഷണങ്ങള്‍ വലിച്ചെറിഞ്ഞ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബൈക്ക് യാത്രികന്‍ ചോദ്യം ചെയ്യുന്ന വീഡിയോയാണ് നെറ്റീസണ്‍സിനിടയില്‍ ചര്‍ച്ചയാകുന്നത്. സ്‌കൂള്‍ ബസില്‍ നിന്ന് റോഡിലേക്ക് പേപ്പര്‍ കഷണങ്ങള്‍ വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ട ബൈക്ക് യാത്രികന്‍, ബസിനെ പിന്തുടര്‍ന്ന് നിര്‍ത്തിക്കുകയും തുടര്‍ന്ന് ബസിനുള്ളില്‍ കയറി വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്യുകയുമായിരുന്നു.

'ഘര്‍ കെ കലേഷ്' എന്ന എക്‌സ് ഹാന്‍ഡിലിലൂടെ പുറത്തുവന്ന ഈ വീഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. വീഡിയോയില്‍ സ്‌കൂള്‍ ബസിനുള്ളില്‍ കയറി വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്ത ബൈക്ക് യാത്രികന്‍, ഇത് തമാശയാണോ എന്ന് അവരോട് ചോദിക്കുന്നുണ്ട്. മാര്‍ച്ച് 14 മുതല്‍ പ്രചരിക്കുന്ന ഈ വീഡിയോയില്‍ സുരക്ഷ കണക്കിലെടുത്ത് കുട്ടികളുടെയും അധ്യാപകരുടെയും മുഖം മറച്ചിട്ടുണ്ട്. എന്നാല്‍ ഈ സംഭവം എവിടെയാണ് നടന്നതെന്ന് വ്യക്തമല്ല.

വീഡിയോ വൈറലായതോടെ ബൈക്ക് യാത്രികന്റെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തെത്തി. വെറും പഠനം മാത്രമല്ല, പരിസര ശുചിത്വവും പൗരബോധവും കുട്ടികള്‍ക്ക് അനിവാര്യമാണെന്ന് അനുകൂലിക്കുന്നവര്‍ വാദിക്കുന്നു. തെറ്റുകള്‍ തിരുത്തിക്കൊടുക്കുന്നത് നല്ലൊരു പാഠമാണെന്നാണ് ഇവരുടെ പക്ഷം. അതേസമയം, കുട്ടികളെ പരസ്യമായി ശകാരിച്ച രീതിയെ ചിലര്‍ വിമര്‍ശനം ഉന്നയിച്ചു. കുട്ടികളെ നാണംകെടുത്തുന്നതിന് പകരം സ്‌കൂള്‍ അധികൃതരോട് പരാതിപ്പെടുകയായിരുന്നു വേണ്ടതെന്ന് ഇവര്‍ പറയുന്നു. പൗരബോധം പഠിപ്പിക്കേണ്ടത് അത്യാവശ്യമാണെങ്കിലും അത് മാന്യമായ രീതിയിലാകണമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

Ads by Google
Tuesday 17 Mar 2026 11.53 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW