Wednesday, March 18, 2026 Last Updated 2 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 16 Mar 2026 12.48 PM

വിമാനത്തില്‍ കിട്ടുന്ന അതേ സര്‍വ്വീസ്: വന്ദേഭാരത് സ്ലീപ്പറിലെ ഭക്ഷണ വിതരണത്തെ പ്രശംസിച്ച് യാത്രക്കാരന്‍

vande-bharat, sleeper, express video

വന്ദേഭാരത് സ്ലീപ്പറിനെക്കുറിച്ച് അടുത്തിടെ ഒരു യാത്രക്കാരന്‍ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിമാനത്തില്‍ കിട്ടുന്ന സര്‍വീസ് പോലെയാണ് ഇപ്പോള്‍ ട്രെയിനില്‍ കിട്ടുന്നതെന്നാണ് യുവാവ് വീഡിയോയില്‍ പറയുന്നത്. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ട്രെയിനുകളില്‍ നല്‍കുന്ന ഭക്ഷണത്തെക്കുറിച്ചും അവര്‍ വിതരണം ചെയ്യുന്ന രീതിയെയും യാത്രക്കാരന്‍ പ്രശംസിക്കുന്നു. ഇതിന്റെ വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ട്രാവല്‍ വ്‌ളോഗര്‍ ആയ ആദിത്യ യാദവ് ആണ് വന്ദേഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസിലെ വീഡിയോ പങ്കുവച്ചത്. യൂണിഫോം ധരിച്ച് ഒരു റെയില്‍വേ ജീവനക്കാരന്‍ കംപാര്‍ട്ട്‌മെന്റില്‍ ഭക്ഷണം വിതരണം ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഒരു കൈയില്‍ ഗ്ലാസും ഹെയര്‍നെറ്റും മാസ്‌കും ധരിച്ചാണ് അയാള്‍ ഭക്ഷണം വിതരണം ചെയ്യുന്നത്. ഒരു വലിയ അടച്ചുറപ്പുള്‌ല ട്രോളിയില്‍ നിന്ന് സീല്‍ ചെയ്ത ഭക്ഷണ പാക്കറ്റുകളാണ് വിതരണം ചെയ്തത്. വീഡിയോയില്‍ കംപാര്‍ട്ട് മെന്റ്‌റ് വളരെ വൃത്തിയായി കാണാം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW