-->
കുവൈത്ത്‌സിറ്റി: കുവൈത്തില്‍ ഇറാന്‍ ആക്രമണം ആരംഭിച്ചതിനുശേഷം ചെവാഴ്ച വരെ 178 ബാലിസ്റ്റിക് മിസൈലുകളും 384 ഡ്രോണുകളും തകര്‍ക്കുകയും തടഞ്ഞിട്ടുള്ളതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അക്രമണത്തില്‍ ചെവാഴ്ച മാത്രം കുവൈത്ത് സൈന്യത്തിലെ 27 അംഗങ്ങള്‍ക്ക് പരുക്കേറ്റതായി മന്ത്രാലയ വക്താവ് കേണല്‍ സൌദ് അല്‍ അത്വാന്‍ പറഞ്ഞു. തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ രണ്ട് കുവൈത്ത് സേനാ അംഗങ്ങള്‍ വീരമൃത്യു വരിച്ചിരുന്നു. കുവൈത്ത് ആര്‍മിയുടെ നാവിക സേനയിലെ അംഗമായ സര്‍ജന്റ് വലീദ് മജീദ് സുലൈമാന്‍, നാവിക സേനയിലെ അബ്ദുള്‍ അസീസ് മെഹ്‌സിന്‍ ദാക്കില്‍ നാസര്‍ എന്നീവരാണ്
രക്തസാക്ഷികളാത്.ഇതോടെ അക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.