-->
ദോഹ: രാജ്യത്ത് നിലനിൽക്കുന്ന അടിയന്തര സാഹചര്യം കണക്കിലെടുത്ത് പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനായി ചില നിശ്ചിത മേഖലകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതായി ഖത്തർ ആഭ്യന്തര മന്ത്രാലയം (MoI) അറിയിച്ചു. താൽക്കാലികമായ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ നീക്കമെന്നും ഭീഷണി ഒഴിയുന്നത് വരെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനാണ് മുൻഗണന. ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിർദ്ദിഷ്ട സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
അഭ്യൂഹങ്ങളിൽ വിശ്വസിക്കരുത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങളോട് പൂർണ്ണമായും സഹകരിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. സുരക്ഷാ സേനയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് നിശ്ചിത മേഖലകളിലുള്ളവർ എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടതാണ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകുന്ന മുറയ്ക്ക് പുതിയ അറിയിപ്പുകൾ ഉണ്ടാകുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
ഷഫീക്ക് അറയ്ക്കൽ